BREAKING NEWS

ലോക ക്രിക്കറ്റിലെ തലമൂത്ത കാർന്നോന്മാരുടെ ചർച്ചകൾ മുഴുവൻ വൈഭവെന്ന 15 കാരനെ ചുറ്റിപ്പറ്റി, എതിർ ടീം അവനെ കുരുക്കാൻ മാത്രം പ്ലാൻ എ, ബി, സി… എന്ന ക്രമത്തിൽ തന്ത്രങ്ങൾ മെനയുന്നു!! വൈഭവിനെ ഭയന്ന് ബൗളർമാർ ഇനി അവൻറെ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒപ്പിട്ട് പരാതി നൽകേണ്ടി വരും, അങ്ങനെയൊരു പരാതി നൽകിയാലും അതിശയിക്കാനില്ല, അവനെ ബോളർമാർ അത്രമാത്രം ഭയപ്പെടുന്നു- മുൻ ഇന്ത്യൻ താരം

· · 1 min read
Share: Copied!

മുള്ളൻപൂർ: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിൻറെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി നടത്തിയ ബാറ്റിംഗ് താണ്ഡവത്തിന്റെ ഞെട്ടലിൽ തന്നെയാണ് ക്രിക്കറ്റ് ലോകമിപ്പോൾ. 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ വൈഭവ് നിരവധി റെക്കോർഡുകളും സ്വന്തം പേരിലാക്കികഴിഞ്ഞു. ഇതിനിടെ വൈഭവിൻറെ ബാറ്റിംഗിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി.

വൈഭവ് സൂര്യവംശിയെന്ന 15 കാരന്റെ പ്രഹരശേഷി ബൗളർമാരിൽ ഭയമുണ്ടാക്കുന്നതാണെന്നും, അവൻറെ ബാറ്റ് ഒന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എതിർ ബൗളർമാരെല്ലാം ഒപ്പിട്ട് പരാതി നൽകിയാലും അത്ഭുതപ്പെടാനില്ലെന്നും മനോജ് തിവാരി ക്രിക്‌ബസിനോട് പ്രശംസ പോലെ പറഞ്ഞു.

ബുധനാഴ്ച മുള്ളൻപൂരിൽ നടന്ന മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡിന് വെറും 3 റൺസ് അകലെയാണ് വൈഭവ് പുറത്തായത്. 5 ഫോറുകളും 12 സിക്സറുകളും അടങ്ങുന്നതായിരുന്നു വൈഭവിൻറെ വെടിക്കെട്ട് ഇന്നിംഗ്സ്. ഈ പ്രകടനത്തോടെ ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഈ വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു. 14 വർഷമായി ക്രിസ് ​ഗെയ്ൽ പൊന്നുപോലെ കൊണ്ടുനടന്ന റെക്കോർഡാണ് 15 കാരൻ പുഷ്പം പോലെ തൂക്കിയത്.

അതുപോലെ വൈഭവ് പന്ത് നന്നായി സ്ട്രൈക്ക് ചെയ്യുന്നുണ്ടെന്നാണ് മുതിർന്ന താരങ്ങളുടെ അഭിപ്രായം. എന്നാൽ ഈ പവർ എവിടെ നിന്നാണ് വരുന്നത് എന്ന് മനസിലാക്കണം. അവൻറെ ബാറ്റ് സ്പീഡ് വളരെ കൂടുതലാണ്. തേർഡ് മാൻ ഭാഗത്ത് നിന്നാണ് അവൻറെ ബാറ്റ് സ്വിംഗ് വരുന്നത്, അതുകൊണ്ട് തന്നെ ഓൺ-സൈഡ് അവൻറെ ശക്തമായ മേഖലയാണ്. അവനെ കുടുക്കാൻ ഇനി ഒരേയൊരു വഴിയേ ഉള്ളൂ, കെയ്ൽ ജാമിസൺ എറിഞ്ഞതുപോലെ ഇൻസ്വിംഗിങ് യോർക്കറുകൾ എറിയുക. ഈ ബാറ്റ് സ്പീഡ് ഉള്ളിടത്തോളം കാലം അവൻ റൺസ് അടിച്ചുകൂട്ടി കൊണ്ടേയിരിക്കും. ബൗളർമാർ ഇനി അവൻറെ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒപ്പിട്ട് പരാതി നൽകേണ്ടി വരുമെന്നും മനോജ് തിവാരി തമാശയായി പറഞ്ഞുവച്ചു.

അതേസമയം ഹൈദരാബാദിനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ഗുജറാത്ത് ഓപ്പണർ സായ് സുദർശനെ വീണ്ടും പിന്നിലാക്കി വൈഭവ് വീണ്ടും റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 15 ഇന്നിംഗ്സുകളിൽ നിന്ന് 45.33 ശരാശരിയിലും 242.85 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലും 680 റൺസാണ് വൈഭവ് നേടിയത്.

ഇതിനിടെ മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മയും വൈഭവിനെ വാനോളം പുകഴ്ത്തി രം​ഗത്തെത്തി. എം.എസ് ധോണി, രോഹിത് ശർമ്മ, വിരാട് കോലി, ആന്ദ്രെ റസൽ, ക്രിസ് ഗെയ്ൽ തുടങ്ങിയ ഇതിഹാസ താരങ്ങളെല്ലാം ഐപിഎല്ലിൽ വലിയ റെക്കോർഡുകൾ സ്ഥാപിച്ചത് 5-6 സീസണുകൾ കളിച്ച ശേഷമാണെങ്കിൽ, വൈഭവ് ഇത് തൻറെ രണ്ടാം സീസണിൽ തന്നെ അടിച്ചെടുക്കുകയാണെന്ന് മോഹിത് ശർമ്മ പറഞ്ഞു. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ് പരുക്കേറ്റപ്പോഴാണ് വൈഭവ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ആ സീസണിൽ തന്നെ സെഞ്ചുറിയും കുറിച്ച് വൈഭവ് തന്റെ വരവറിയിച്ചിരുന്നു.

മുത്തൂറ്റിലും മണപ്പുറത്തുമൊക്കെ പണയം വച്ചിരിക്കുന്നത് കേന്ദ്ര ബാങ്കുകളുടെ കരുതൽ ശേഖരത്തേക്കാൾ സ്വർണം! രാജ്യത്തെ മൂന്ന് ലിസ്റ്റഡ് എൻ.ബി.എഫ്.സികളുടെ സംയോജിത സ്വർണശേഖരം 334 ടൺ

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026