BREAKING NEWS

വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി 15കാരിയെ ക്രൂരമായി പീഡിപ്പിച്ചു, മുഖവും തലയും തല്ലിത്തകര്‍ത്തു, സ്വകാര്യഭാഗത്ത് കമ്പ് കുത്തിക്കയറ്റി, വിരുന്ന് കഴിഞ്ഞെത്തിയ ബന്ധുക്കള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെ

· · 1 min read
Share: Copied!

ഗുവാഹത്തി:  ക്രൂരമായ ശാരീരിക ലൈംഗിക പീഡനത്തിനിടെ അസമിൽ 15കാരിക്ക് ദാരുണാന്ത്യം. കുടുംബത്തിലുള്ളവർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

അസമിലെ ഹൈലകണ്ടി ജില്ലയിലാണ് സംഭവം. വീടിനടുത്തുള്ള ബന്ധുവീട്ടിൽ വിരുന്നിന് പോയി മടങ്ങി എത്തിയ ബന്ധുക്കളാണ് 15കാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 15കാരിയുടെ മുഖവും തലയും തല്ലിത്തകർത്ത നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിലായിരുന്നു 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനവും കൊലപാതകവുമാണ് നടന്നതെന്നാണ് കുടുംബം സംശയിക്കുന്നത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ വിരുന്നിന് വീട്ടുകാരോടൊപ്പം 15കാരിയും പോയിരുന്നു.

എന്നാൽ ചടങ്ങിനിടെ ഉറ്റ ബന്ധുവിനോട് വഴക്കിട്ട് 15കാരി തനിച്ച് വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു. പിന്നീട് പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴാണ് 15കാരിയുടെ മൃതദേഹം തിരിച്ചറിയാത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിലെ പ്രതികളെ കണ്ടെത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ ദേശീയപാത 6 തടഞ്ഞിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ചോദ്യം ചെയ്തതായാണ് പൊലീസ് സൂപ്രണ്ട് വിശദമാക്കുന്നത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026