BREAKING NEWS

കറന്റ് എപ്പോൾ വരുമെന്ന് മന്ത്രിയോ‌ട് ചോദിച്ചാൽ അറിയാൻ കഴിയും… നൈസായി വൈദ്യുതി മന്ത്രിക്കിട്ട് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ!! ഇലക്ട്രിസിറ്റി ഓഫിസിലേക്ക് വിളിച്ചയാൾക്ക് സണ്ണി ജോസഫിന്റെ നമ്പർ നൽകി- അന്വേഷണം

· · 1 min read
Share: Copied!

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് എട്ടിന്റെ പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ. കറന്റ് എപ്പോൾ വരുമെന്നറിയാൻ കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയെന്നും മന്ത്രിയെ വിളിച്ചാൽ കറന്റ്‌ എപ്പോൾ വരുമെന്ന് അറിയാൻ കഴിയുമെന്നും ഉദ്യോ​ഗസ്ഥൻ പറ‍ഞ്ഞതായി മന്ത്രി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സംഭവത്തിൽ ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരിന്റെ പ്രയാസം മനസിലാക്കണം. സോളാർ വൈദ്യുതി സംഭരിക്കാൻ സംവിധാനം ഇല്ല. ഒക്ടോബറിൽ ഒരു സ്റ്റോറേജ് പ്രവർത്തനം തുടങ്ങാൻ കഴിയും. വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാൻ സംവിധാനം ഉണ്ടാക്കും. നാളെ മുതൽ ഈ സംവിധാനം നിലവിൽ വരുമെന്നും കൃത്യമായ സമയം പറയാനാവില്ലെന്നും ഏകദേശം സമയം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇടയാറിൽ ആരംഭിച്ച നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ദിനം അപകടം, ചിത്രീകരണത്തിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം!! അപകടം വൈദ്യുതി ക്രമീകരിക്കുന്നതിനിടെ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026