ചവറ: സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയ്ക്കാണ് മകൻ വേണുവിന്റെ മർദനമേറ്റത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
സഹോദരങ്ങളേക്കാൾ തനിക്ക് സ്വത്ത് കുറഞ്ഞുപോയെന്നാരോപിച്ചാണ് മകൻ വേണു അമ്മയെ മർദിച്ചതെന്നാണ് വിവരം. മർദനത്തിന്റെ ദൃശ്യങ്ങൾ ഹോം നഴ്സ് മൊബൈൽ ഫോണിൽ പകർത്തുകയും സംഭവം പുറത്തറിയിക്കുകയും ചെയ്തു.
തുടർന്ന് ചവറ പോലീസ് സ്ഥലത്തെത്തി മാതാവിന്റെയും ഹോം നഴ്സിന്റെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചവറ കെ.എം.എം.എല്ലിലെ ലാപ്പ തൊഴിലാളിയാണ് വേണു.






