BREAKING NEWS

ഒരു മുഴം മുന്നേയെറിഞ്ഞ് മുൻ പാക് പ്രധാനമന്ത്രി, പാക് അധീന കാശ്മീർ എന്റെ രണ്ടാം വീട്, പൂർവീകർ കുടിയേറിവന്നവർ!! പിഎംഎൽഎൻ വിജയിച്ചാൽ തന്നെ പ്രധാനമന്ത്രിയാക്കാൻ ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെടും- വീണ്ടും പ്രധാനമന്ത്രിയാകുന്നത് സ്വപ്നം കണ്ട് നവാസ് ഷെരീഫ്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ (പിഒകെ.) ഭരണനേതൃത്വത്തിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ച് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് അശാന്തി തുടരുന്ന പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാനാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്. പിഒകെ തലസ്ഥാനമായ മുസഫറാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ നവാസ് ഷെരീഫ് തന്റെ ആഗ്രഹം വ്യക്തമാക്കുകയും ചെയ്തു.

റാലിയിൽ നടത്തിയ പ്രസം​ഗത്തിൽ കശ്മീർ തന്റെ ‘രണ്ടാമത്തെ വീട്’ ആണെന്നും തന്റെ പൂർവികർ അവിടെനിന്ന് കുടിയേറിയവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) വിജയിച്ചാൽ, തന്നെ പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാക്കാൻ സഹോദരനും നിലവിലെ പാക് പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ജൂലായ് 27-നും ആഗസ്റ്റ് 10-നും ഇടയിലാണ് പാക് അധീന കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെഡറൽ സർക്കാരിലെ സഖ്യകക്ഷിയായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കെതിരെയാണ് (പിപിപി) ഷെരീഫിന്റെ പാർട്ടി മത്സരിക്കുക. കഴിഞ്ഞ കുറേ നാളുകളായി പാക്കിസ്ഥാൻ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധങ്ങൾ പ്രദേശത്ത് നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പും നടക്കുന്നത്.

അതിരൂക്ഷമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും സൈനിക നടപടികൾക്കും പിഒകെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. മുസഫറാബാദ്, റാവലാകോട്ട്, മിർപുർ തുടങ്ങിയ നഗരങ്ങളിൽ അശാന്തി പടരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.കെ.ജെ.എ.എൻ.) നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഇതുവരെ 30 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിന് നൽകിയ സമയപരിധി അവസാനിച്ചതോടെ മുസഫറാബാദിലേക്ക് വീണ്ടും ലോങ് മാർച്ച് നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മദ്യം കുടിപ്പിച്ചു, പിന്നാലെ ക്രൂര ബലാത്സംഗം, അയല്‍ക്കാരിയും സുഹ‍‍ത്തുക്കളും പിടിയില്‍

BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026