BREAKING NEWS

ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മദ്യം കുടിപ്പിച്ചു, പിന്നാലെ ക്രൂര ബലാത്സംഗം, അയല്‍ക്കാരിയും സുഹ‍‍ത്തുക്കളും പിടിയില്‍

· · 1 min read
Share: Copied!

ബെംഗളൂരു: ക്ഷേത്രദർശനത്തിനെന്നപേരിൽ 14-കാരിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ഒരു സ്ത്രീയടക്കം മൂന്നുപേർ അറസ്റ്റിൽ. ദേവനഹള്ളിയിൽനടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അയൽക്കാരി, ഒഓട്ടോ ഡ്രൈവറായ നവീൻ, സുഹൃത്ത് വെങ്കിട്ടരമണ എന്നിവരാണ് അറസ്റ്റിലായത്. അയൽക്കാരിയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. നവീൻ പീഡിപ്പിക്കുകയും വെങ്കിട്ടരമണ ഇതിന് കൂട്ടുനിൽക്കുകയുമായിരുന്നു.

കഴിഞ്ഞ ആഴ്ചയിലാണ് പീഡനം നടന്നതെങ്കിലും ദിവസങ്ങൾക്കുശേഷമാണ് കുട്ടി വിവരം വീട്ടിൽ അറിയിച്ചത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. അയൽക്കാരി ക്ഷേത്ര ദർശനത്തിനെന്ന പേരിൽ കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചു കൊണ്ടുവരികയായിരുന്നു. നവീന്റെ ഓട്ടോറിക്ഷയിൽ പ്രതികൾ മൂവരുംകൂടി കുട്ടിയെയുംകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി.

അവിടെവെച്ച് നിർബന്ധിച്ച് മദ്യംകുടിപ്പിച്ചു. മദ്യപിച്ച് വീട്ടിൽ ചെന്നാൽ പ്രശ്നമാകുമെന്നുപറഞ്ഞ്, നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് രാത്രിയിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചാണ് പീഡിപ്പിച്ചത്. അടുത്ത ദിവസം രാവിലെ തിരികെ വീട്ടിൽ വിട്ടു. ഇതേക്കുറിച്ച് അമ്മ കൂടുതൽ ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്.

BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026