തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ കേരള പോലീസിന്റെ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ – ദി നാതിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ കേരള പോലീസിന്റെ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ലഹരിക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, താനും ഒരു “തൂഫാൻ വാരിയർ” ആയി ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് മോഹൻലാൽ പങ്കുവെച്ച വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലഹരിക്കെതിരായ പോരാട്ടം ഏറെക്കാലമായി താൻ പിന്തുണച്ചുവരുന്ന വിഷയമാണെന്നും, ഇത്തരം നടപടികൾ തുടർച്ചയായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ പറഞ്ഞു.
“ഇത്തരം ഒരു പദ്ധതി ആവിഷ്കരിച്ചതിന് നന്ദി പറയുന്നു. വളരെയധികം കുടുംബങ്ങളെയും വിദ്യാർത്ഥികളെയും ഇതുവഴി രക്ഷിക്കാനാകും. ഈ പദ്ധതി ഒരു തൂഫാനായി മാറട്ടെ,” എന്ന് മോഹൻലാൽ പറഞ്ഞു.
തന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ബി എ ഹീറോ, സേ നോ ടു ഡ്രഗ്സ്’ പദ്ധതിയുടെ വിശദാംശങ്ങളും അദ്ദേഹം ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കേരള പോലീസുമായി സഹകരിക്കാൻ തയാറാണെന്നും മോഹൻലാൽ അറിയിച്ചു.
അതേസമയം, ഓപ്പറേഷൻ തൂഫാൻ ഒരു താൽക്കാലിക നീക്കമല്ലെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങിനിടെ ‘I Am a Thoofan Warrior’ എന്നെഴുതിയ ബാഡ്ജ് അദ്ദേഹം മോഹൻലാലിന് കൈമാറി. ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ർക്കോ ഹണ്ട്’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ലഹരിക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, താനും ഒരു “തൂഫാൻ വാരിയർ” ആയി ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.