BREAKING NEWS

സോണാർപൂരിൽ അഭിഷേക് ബാനർജിക്കെതിരെ ആക്രമണം, ഭരണാധികാരികൾ കൊലയാളികളായി- മമത, എനിക്ക് നേരെയുണ്ടായത് കൊലപാതക ശ്രമം, ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ പോലീസിന്റെ സാന്നിദ്ധ്യം പോലുമുണ്ടായിരുന്നില്ല- അഭിഷേക് ബാനർജി!! ആക്രമണങ്ങളിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല- ആരോപണം തള്ളി ബിജെപി

· · 1 min read
Share: Copied!

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൗത്ത് 24 പർഗാനസിലെ സോനാർപൂരിലെ സന്ദർശനത്തിനിടെ ഒരുകൂട്ടം ആളുകൾ അഭിഷേകിന് നേരെ ചീമുട്ടയെറിഞ്ഞും ഷർട്ട് വലിച്ചുകീറിയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിനെതിരെ മമത ബാനർജി ശക്തമായ വിമർശനവുമായി രംഗത്തെത്തി. “ഭരണാധികാരികൾ കൊലയാളികളായി മാറി” എന്നായിരുന്നു അവരുടെ പ്രതികരണം. പരുക്കേറ്റ അഭിഷേകിനെ കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവദിവസം പാർട്ടി പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സന്ദർശിക്കാൻ എത്തിയ അഭിഷേക് ബാനർജിയെ ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. സുരക്ഷയ്ക്കായി ക്രിക്കറ്റ് ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും, കല്ലെറിഞ്ഞും മുട്ട എറിഞ്ഞും, തള്ളിയും അടിച്ചും ആക്രമണം അക്രമികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്വകാര്യ സുരക്ഷാ ജീവനക്കാർ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും, സ്ഥിതി നിയന്ത്രണാതീതമായി മാറി.

അതേസമയം ഈ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് എന്ന് അഭിഷേക് ബാനർജി ആരോപിച്ചു. സംഭവ സമയം അവിടെ പോലീസ് സാന്നിധ്യമില്ലായിരുന്നു. എന്നെ കൊല്ലാൻ ശ്രമമാണ് നടക്കുന്നത്. പീഡിതരുടെ കുടുംബങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാതെ ഞാൻ ഇവിടെ നിന്ന് പോകില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ ബിജെപി ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. “ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് യോജിച്ചതല്ല,” എന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. സംഭവത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. അതേസമയം അഭിഷേകിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ, രം​ഗത്തെത്തി. കേന്ദ്രസർക്കാറും ബം​ഗാൾ സർക്കാറും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി നിരവധി നേതാക്കൾ ആക്രമണത്തെ അപലപിച്ചു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026