BREAKING NEWS

‘എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം’; കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് സെയിൽസ്ഗേളിനെ കബളിപ്പിച്ചു; 6,000 രൂപ തട്ടി, സമാന തട്ടിപ്പ് മുമ്പും

· · 1 min read
Share: Copied!

കൊച്ചി: കടയുടമ പറഞ്ഞയച്ചതാണെന്ന് വിശ്വസിപ്പിച്ച് സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു. വൈറ്റില ജംക്‌ഷന് സമീപമുള്ള സ്ഥാപനത്തിലാണ് ഇന്നലെ തട്ടിപ്പ് നടന്നത്. മാന്യമായ വസ്ത്രവും മാസ്കും ധരിച്ചെത്തിയ മധ്യവയസ്കനാണ് ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയത്.

വൈകിട്ട് മൂന്നരയോടെയാണ് ഇയാൾ സ്ഥാപനത്തിലെത്തിയത്. സംഭവത്തിന് അരമണിക്കൂർ മുമ്പ് കടയുടമയുണ്ടോയെന്ന് അന്വേഷിച്ച് ഇയാൾ സ്ഥാപനത്തിൽ എത്തിയിരുന്നു. പിന്നീട് വീണ്ടും ഫോണിൽ സംസാരിച്ചുകൊണ്ടാണ് ഇയാൾ കടയിലെത്തിയത്.

‘കടയുടമയാണ് ഫോണിൽ സംസാരിക്കുന്നത്. ഡോക്യുമെന്റും കൗണ്ടറിലുള്ള പണവും നൽകാൻ പറഞ്ഞു’ എന്ന് ഇയാൾ ജീവനക്കാരിയോട് അറിയിച്ചു. ജോലിയിൽ പ്രവേശിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമായിരുന്ന ജീവനക്കാരി തട്ടിപ്പ് തിരിച്ചറിയാതെ പണമെടുത്ത് നൽകി.

പണം എണ്ണാൻ തുടങ്ങിയപ്പോൾ ‘എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം’ എന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. തുടർന്ന് അതിവേഗം കടയിൽനിന്ന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

പണം നൽകിയ ഉടൻ ജീവനക്കാരി കടയുടമ റിജാസ് കരീമിനെ വിളിച്ച് വിവരം അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് നടന്നതായി ഉടമയ്ക്ക് മനസ്സിലായത്. തുടർന്ന് ഉടൻ കടവന്ത്ര പൊലീസിൽ പരാതി നൽകി. റിജാസ് കരീമിന്റെ മൊഴിയെടുക്കുന്നതിനായി പൊലീസ് ഇന്ന് വിളിപ്പിച്ചിട്ടുണ്ട്.

തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാൾ കൊച്ചിയിൽ നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഒരു കേസിൽ കുറച്ചുകാലം ജയിലിൽ കഴിഞ്ഞിരുന്നുവെന്നും വിവരമുണ്ട്.

കഴിഞ്ഞ വർഷം ആലപ്പുഴ നോർത്ത് പൊലീസും സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഴിച്ചേരിയിലെ സ്ഥാപനത്തിലെത്തി കടയുടമയാണെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച്, മറ്റൊരാളെക്കൊണ്ട് ഫോണിൽ വിളിപ്പിച്ചായിരുന്നു 7,500 രൂപ തട്ടിയെടുത്തത്. വൈറ്റിലയിൽ തട്ടിപ്പ് നടത്തിയയാൾ തന്നെയാണ് ഈ സംഭവത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

മംഗളൂരു കോളജില്‍ കറുത്ത ഷൂ ധരിച്ചതിന് മലയാളി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച് സീനിയേഴ്സ്, മര്‍ദിച്ചവരും മലയാളികള്‍, ആറ് പേര്‍ക്കെതിരെ കേസ്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026