BREAKING NEWS

ട്രക്ക് ഇടിച്ച് വൈദ്യുത പോസ്റ്റ് മറിഞ്ഞു, റോഡിലൂടെ നടക്കുകയായിരുന്ന 14കാരിക്ക് ദാരുണാന്ത്യം, സുഹൃത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി രാഗിണി (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുസാധനങ്ങള്‍ വാങ്ങാനായി സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന രാഗിണിയുടെ ദേഹത്തേക്ക് പോസ്റ്റ് വീഴുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ട്രക്ക് ഇടിച്ചാണ് പോസ്റ്റ് മറിഞ്ഞത്. സമീപത്തെ പലചരക്ക് കടയില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ റിവേഴ്‌സ് എടുക്കുകയായിരുന്ന ട്രക്ക് മുകളിലൂടെയുള്ള വൈദ്യുതി ലൈനില്‍ കുടുങ്ങുകയും തുടര്‍ന്ന് മുന്നോട്ടെടുത്തപ്പോള്‍ റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ അഘാതത്തില്‍ മറിഞ്ഞ പോസ്റ്റ് കുട്ടിയുടെ ദേഹത്തേക്കാണ് വീണത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026