BREAKING NEWS

‘വിവാഹത്തർക്ക കേസുകളിൽ ഭർത്താവിനും കുടുംബാം​ഗങ്ങൾക്കുമെതിരെ വ്യാജ പോക്സോ പരാതികൾ പതിവാകുന്നു; ഈ പ്രവണത ആശങ്കാജനകം‘ -സുപ്രീംകോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: വിവാഹത്തർക്ക കേസുകളിൽ ഭർത്താവിനെയും കുടുംബാംഗങ്ങളെയും കുടുക്കാൻ വ്യാജ പോക്സോ പരാതികൾ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നത് ആശങ്കാജനകമാണെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ നിയമത്തിന്റെ ദുരുപയോഗം നിരപരാധികളെ വലയ്ക്കുകയും നീതിന്യായ വ്യവസ്ഥയ്ക്ക് അധികഭാരം സൃഷ്ടിക്കുകയുമാണെന്ന് കോടതി നിരീക്ഷിച്ചു.

ഉത്തർപ്രദേശിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭാര്യ നൽകിയ പത്തിലധികം ക്രിമിനൽ കേസുകൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും ഉൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. പോക്സോയും ബലാത്സംഗക്കുറ്റവും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് കേസുകളിലുണ്ടായിരുന്നത്.

14 വയസ്സുള്ള മകളെ ഭർത്താവും ഭർതൃസഹോദരനും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പരാതികളിലൊന്ന്. എന്നാൽ, അന്വേഷണത്തിലും ലഭ്യമായ തെളിവുകളിലും നിന്ന് പരാതികൾ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് കോടതി കണ്ടെത്തി.

വിവാഹബന്ധത്തിൽ തർക്കങ്ങളും അകൽച്ചയും ഉണ്ടാകുമ്പോൾ പ്രതികാരത്തിനും സമ്മർദം ചെലുത്തുന്നതിനുമായി ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം വർധിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനപീഡനവും ഗാർഹികപീഡനവും ഉൾപ്പെടെയുള്ള പല കേസുകളിലും ആരോപണങ്ങൾക്ക് മതിയായ തെളിവുകളില്ലെന്നും നിരീക്ഷിച്ചു.

സ്വകാര്യ താത്പര്യങ്ങൾക്കായി കുട്ടികളെ പോലും ഇത്തരം കേസുകളിൽ ഉപയോഗിക്കുന്ന പ്രവണത ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. വ്യാജ പരാതികൾക്ക് പ്രോത്സാഹനം നൽകാതെ അഭിഭാഷകർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ച് വി.ഡി സതീശൻ; സി.എം ഓഫീസിന്റെ പരാതിയില്ലാതെയുള്ള നടപടിയായിരുന്നു

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026