BREAKING NEWS

‘കേരളത്തിന് ഈ വർഷം എയിംസ് ഉറപ്പ്’; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കെ. മുരളീധരൻ; ‘സംസ്ഥാനത്തു നിന്നുള്ള എല്ലാ എംപിമാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ ആ ഒരൊറ്റ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കുകയാണ്‘

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് (AIIMS) ഈ വർഷം തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചർച്ചകൾ ഏറെ അനുകൂലമായിരുന്നുവെന്നും, കേരളത്തിന് ഇത്തവണ എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമായതിനാൽ ഇനി കേന്ദ്രത്തിന് ഒഴിവുകഴിവുകൾ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയിംസ് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ പൂർണ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഏത് ജില്ലയിൽ എയിംസ് അനുവദിച്ചാലും സർക്കാരിന് എതിർപ്പില്ലെന്നും, നിർദേശിച്ച സ്ഥലം ഇതിനകം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പരിശോധനകൾ പൂർത്തിയായ ശേഷം അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ എയിംസിനായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, പ്രത്യേക സ്ഥലമല്ല, കേരളത്തിന് എയിംസ് ലഭിക്കുകയാണ് സംസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമെന്നും കെ. മുരളീധരൻ പറഞ്ഞു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026