ന്യൂഡൽഹി: കമ്മ്യൂണിസ്റ്റുകാർ ഭീരുക്കൾ ആണെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമന്റെ പരാമർശത്തിൽ മറുപടിയുമായി ജോൺ ബ്രിട്ടാസ് എംപി. ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ കൊടുത്ത സവർക്കറുടെ അനുയായി തന്നെ അത് പറയണം എന്നായിരുന്ന ബ്രിട്ടാസിന്റെ പ്രതികരണം. പാർലമെന്റിൽ വരാതെ ഭയന്ന് ഓടുന്ന മോദിയുടെയും അമിത് ഷായുടെയും അനുയായി അത് പറയണം എന്നും അദ്ദേഹം പരിഹസിച്ചു. ഇൻക്വിലാബ് വിളിച്ച് കഴുമരത്തിലേക്ക് പോയവരാണ് കമ്മ്യൂണിസ്റ്റുകാർ. ബ്രിട്ടീഷ്‌കാരുടെ ബൂട്ടുനക്കിയ, മാപ്പ് അപേക്ഷ കൊടുത്ത സവർക്കറുടെയും കൂട്ടരുടെയും അനുയായി ആണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ പ്രതികരിച്ചത് എന്നും എംപി പരിഹസിച്ചു.
അതുപോലെ യുപിഐ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. വിഷയത്തിൽ ഇന്നലെ ചോദിച്ച പ്രസക്തമായ ചോദ്യങ്ങൾക്ക് ഒന്നും കേന്ദ്രം മറുപടി നൽകിയില്ല. ‘തോല’ (ടാക്‌സേഷൻ ആന്റ് അദർ ലോസ് അമന്റ്‌മെന്റ്) എന്ന ഓമനപ്പേരിലുളള പുതിയ നിയമം യുപിഐ യിൽ സേവനനിരക്ക് ഏർപ്പെടുത്താനുള്ള ബ്ലാങ്ക് ചെക്ക് ആണെന്നും അദ്ദേഹം വിമർശിച്ചു. ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രം ബാധകമാകും എന്നാണ് പറയുന്നത്. എന്നാൽ അത് ബോധപൂർവ്വമായ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹ കുറ്റപ്പെടുത്തി.
മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് കച്ചവടക്കാർക്ക് മാത്രം ബാധകമാകൂ, ഉപഭോക്താവിലേക്ക് പോകില്ല എന്നാണ് അവർ പറഞ്ഞത്. ലോകത്തിൽ എവിടെയെങ്കിലും കച്ചടക്കാർക്ക് മേൽ ചുമത്തുന്ന സാമ്പത്തിക ഭാരം ഉപഭോക്താവിലേക്ക് പോകാതിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നും എംപി ചോദിച്ചു.
അതുപോലെ ജിഎസ്ടി ഇളവുകൾ കൊടുക്കുമ്പോൾ ഉപഭോക്താവിന് കൊടുക്കണം എന്ന പറയുന്ന നിർമല സീതാരാമൻ ഭാരം ചുമത്തുമ്പോൾ അത് കച്ചവടക്കാരൻ തന്നെ ഏറ്റെടുക്കുമെന്നാണ് പറയുന്നതെന്നും ഈ പറയുന്നത് ഒരു അത് കബളിപ്പിക്കലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിയമം അധാർമ്മികവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കണക്കുകളും അവതരിപ്പിക്കാതെ, ഏതൊക്കെ വിഭാഗങ്ങൾക്കാണ് ഇത് ബാധിക്കാൻ പോകുന്നത്, എതൊക്കെ സേവനങ്ങൾക്കാണ് ഇത് ബാധമാകുക എന്നതിനെക്കുറിച്ചൊന്നും ഒരു വ്യക്തതയും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ സാമ്പത്തിക നയം ഇന്ത്യയെ തകർത്തിരിക്കുകയാണ് എന്ന് പറഞ്ഞത് പരകാല പ്രഭാകർ ആണ്. തന്റെ കുടുംബത്തിൽ ഉള്ളവർ പറയുന്നതെങ്കിലും നിർമല കേൾക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു ആഭ്യന്തര മന്ത്രി സഭയിൽ ഇത്രയും ദിവസം വരാതെ ഇരുന്നിട്ടില്ലെന്നും അമിത്ഷായെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ പ്രസംഗം കേൾക്കാൻ വേണ്ടിയാണോ ഞങ്ങളുടെ താത്പര്യം എന്ന് ചോദിച്ച അദ്ദേഹം ഞങ്ങൾക്ക് വേണ്ടത് മറുപടിയാണെന്നും പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ കേട്ടില്ലെങ്കിൽ പാർലമെന്റ് സ്തംഭിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യൂണിഫോമിനായി സഹപ്രവത്തകർ നൽകിയ ഏഴ് ലക്ഷം രൂപയ്ക്ക് റമ്മി കളിച്ചു, പോലീസ് ട്രെയിനി അറസ്റ്റിൽ





