BREAKING NEWS

ചർച്ച വിജയം, 37 ദിവസം നീണ്ട എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അവസാനിപ്പിച്ചു!! പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടു, പരിഹാരം കാണുന്നതുവരെ ഞങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെ തുടരും, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായിരിക്കില്ല, ദിവസങ്ങൾ എണ്ണി കാത്തിരിക്കും- വളർമതി

· · 1 min read
Share: Copied!

തിരുവനന്തപുരം: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ 37 ദിവസം നീണ്ടുനിന്ന സമരം അവസാനിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുമായുള്ള എൽപിഎസ്ടി സമരസമിതി അംഗങ്ങൾ നടത്തിയ ചർച്ച വിജയം കണ്ടതോടെ മന്ത്രി നൽകിയ വെള്ളം സ്വീകരിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. വിഷയം പരിഹരിക്കാൻ മന്ത്രി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളിൽ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാർത്ഥികൾ അംഗീകരിച്ചു. ഇതിന് പിന്നാലെ മന്ത്രി ഷംസുദ്ദീൻ സമര നേതാവ് വളർമതിക്ക് വെള്ളം നൽകി.

അതേസമയം പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടതായി വളർമതി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ഞങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെ തുടരും. പക്ഷെ പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായിരിക്കില്ല. ദിവസങ്ങൾ എണ്ണി തങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെയുണ്ടാകും. അനുകൂലമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളർമതി പറഞ്ഞു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ വീണ്ടും സമരവുമായി രംഗത്തെത്തിയത്. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞിരുന്നു. പ്രതീകാത്മകമായി പുല്ലുതിന്നും മറ്റുമായിരുന്നു ഉദ്യോഗാർത്ഥികൾ സമര രംഗത്തുണ്ടായിരുന്നത്. വളർമതിയുടെ നിരാഹാരം പതിമൂന്ന് ദിവസം പിന്നിട്ടിരുന്നു.

പള്ളികൾ കേന്ദ്രീകരിച്ച് പകൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്നത് സ്ഥിരം പരിപാടി, ഒരു തുമ്പും ബാക്കി വയ്ക്കാതെ മുങ്ങും; പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പൂട്ടി പോലീസ്

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ വീണ്ടും ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്ക...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026