BREAKING NEWS

കുര്‍ക്കുറെ പാക്കറ്റില്‍ നിന്നും പ്ലാസ്റ്റിക്ക് പന്ത് കളിപ്പാട്ടമായി ലഭിച്ചു, കളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങി, അഞ്ചുവയസുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

ബംഗളൂരു: കുർക്കുറെ പാക്കറ്റിൽ നിന്ന് ലഭിച്ച കളിപ്പാട്ട പന്ത് തൊണ്ടയിൽ കുടുങ്ങി കർണാടകയിലെ മൈസൂരു ജില്ലയിൽ അഞ്ച് വയസുകാരൻ മരിച്ചു. കർണാടകയിലെ ഗൗരീപുര ഗ്രാമത്തിലാണ് സംഭവം. സമ്മാനമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അത് വിഴുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്.

മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായിക്കിന്റെയും പേരക്കുട്ടിയും, സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകനുമായ മുകുന്ദ് മയൂർ ആണ് മരിച്ചത്.പന്ത് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിക്ക് ശ്വാസതടസം ഉണ്ടാവുകയായിരുന്നു.

കുടുംബാംഗങ്ങൾ ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുർക്കുറെ പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് പന്താണ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വിഴുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കുടുംബം ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതിനാൽ, അസ്വാഭാവിക മരണത്തിന് കേസോ മറ്റ് ക്രിമിനൽ നടപടികളോ നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026