കോഴിക്കോട്: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ഗോകുലം ഗോപാലൻ. ‘പത്മ ഭൂഷൺ മഹാൻമാർക്ക് നൽകാനുള്ളതാണ്, സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രതിഭകൾക്ക് നൽകേണ്ടതാണ് പത്മ പുരസ്‌കാരം.
ദുഷ്ടരാജാവായ വെള്ളാപ്പള്ളിക്കു പത്മ പുരസ്‌കാരം നൽകിയത് അതിന്റെ വില ഇല്ലാതാക്കി’യെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കുറുമ്പോയിൽ എഐഎംഎയും ശ്രീനാരായണ സഹോദര ധർമ്മ വേദിയും ചേർന്നുള്ള ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഗുരുദേവൻ പറഞ്ഞ സത്യം ധർമ്മം എസ്എൻഡിപിയിൽ പുലരുന്നില്ല.
വെള്ളാപ്പള്ളിയെ പുറത്താക്കാൻ ആണ് ശ്രീനാരായണീയരുടെ ഭൂരിപക്ഷ മനസ്. എന്നാൽ, പണവും അധികാര സ്വാധീനവും ഉപയോഗിച്ച് കസേര നിലനിർത്തുകയാണ് വെള്ളാപ്പള്ളി. എസ്എൻഡിപിയെ ഉപയോഗിച്ച് വെള്ളാപ്പള്ളി സ്വന്തം കാര്യം നേടുകയാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.


















































