വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണ യാഥാർത്ഥ്യമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫ്രാൻസിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ഇത് അന്തിമ സമാധാന കരാറല്ലെന്നും താൽക്കാലിക ധാരണ മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫ്രാൻസിലെ എവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്ത് പ്രതിനിധികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. മാസങ്ങളായി തുടരുന്ന സംഘർഷത്തിന് വിരാമമിടാൻ അമേരിക്കയും ഇറാനും സമാധാന കരാറിലേക്ക് നീങ്ങുന്നതിനിടെ, കരാർ ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഇറാൻ ധാരണ ലംഘിക്കുകയോ പ്രകോപനപരമായ നടപടികൾ തുടരുകയോ ചെയ്താൽ യുദ്ധം വീണ്ടും ആരംഭിക്കുമെന്നും ട്രംപ് ആവർത്തിച്ചു.















































