ഡൽഹി: വാഹനാപകടത്തിൽ പരുക്കേറ്റ് റോഡരികിൽ പരുക്കേറ്റ് വേദന കൊണ്ട് പിടയുന്ന മയിലിനെ രക്ഷിക്കുന്നതിന് പകരം പീലികൾ പറിച്ചെടുക്കുന്ന നാട്ടുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജനരോഷമിരമ്പുന്നു. ഒന്ന് അനങ്ങാൻ പോലുമാകാതെ കിടക്കുന്ന പക്ഷിയുടെ തൂവലുകൾ യാതൊരു ദയവും കൂടാതെ പറിച്ചെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ അങ്ങേയറ്റം അസ്വസ്ഥതയാണുണ്ടാക്കുന്നത്.
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മയിലിനെ പെട്ടെന്ന് ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു. പക്ഷി വേദന കൊണ്ട് പിടയുന്നതൊന്നും ശ്രദ്ധിക്കാതെ അതിനെ രക്ഷപ്പെടുത്തുന്നതിന് പകരം ജീവനോടെ തൂവലുകൾ വലിച്ചൂരുകയായിരുന്നു നാട്ടുകാർ. ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി ആളുകൾ പരുക്കേറ്റ മൃഗത്തെയോ, പക്ഷിയെയോ സഹായിക്കുകയോ വനം വകുപ്പിനെയോ മൃഗസംരക്ഷണ വകുപ്പിനെയോ അറിയിക്കുകയാണ് പതിവ്. എന്നാൽ പക്ഷിയെ ആശുപത്രിയിലേക്കോ രക്ഷാകേന്ദ്രത്തിലേക്കോ കൊണ്ടുപോകാൻ ആരും ശ്രമിക്കുന്നതായി കാണുന്നില്ല.
അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ രൂക്ഷവിമർശനത്തിനിടയാക്കിയിരിക്കുകയാണ്. നിരവധി ഉപയോക്താക്കൾ ഈ പ്രവൃത്തിയെ ക്രൂരവും ലജ്ജാകരവുമാണെന്ന് വിളിച്ചു. ‘ഇത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം’ ഒരാൾ ആവശ്യപ്പെട്ടു. കൃത്യസമയത്ത് വൈദ്യചികിത്സ ലഭിച്ചിരുന്നെങ്കിൽ മയിലിൻറെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
जिस देश में राष्ट्रीय पक्षी तक सुरक्षित नहीं…
वहाँ इंसानियत के ज़िंदा होने पर भी सवाल उठते हैं। 🥀
लोग मदद करने नहीं,
उसके पंख नोचने पहुंच गए…
शायद अब दिलों से इंसानियत खत्म होती जा रही है। 😔🕊️#NationalBird #NationalShame #Peacock pic.twitter.com/dsz54nLij7— Debashish Sarkar 🇮🇳 (@DebashishHiTs) May 28, 2026
















































