BREAKING NEWS

എല്ലിന്റെ തേയ്മാനം പരിഹരിക്കാനായുള്ള ശസ്ത്രക്രിയക്കിടെ കാലിലെ ഞരമ്പ് മുറിഞ്ഞു, സ്കാനിങ്ങിൽ തെളിഞ്ഞത് വയോധികയുടെ കാലിലെ മുറിഞ്ഞ ഞരമ്പ് മടക്കി സ്റ്റാപ്ലർ കൊണ്ട് തുന്നിവെച്ച നിലയിൽ, കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു, ഇതിനോടകം പൂർത്തിയാക്കിയത് അഞ്ചോളം ശസ്ത്രക്രിയകൾ- മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണവുമായി 73 കാരിയുടെ കുടുംബം

· · 1 min read
Share: Copied!

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി 73 കാരിയുടെ കുടുംബം. എല്ലിന്റെ തേയ്മാനം പരിഹരിക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ 73 വയസുകാരി പാർവതിയുടെ വലതുകാലിലെ ഞരമ്പ് മുറിഞ്ഞതായും കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കുടുംബം ആരോപിച്ചു.

മെയ് ആദ്യവാരം ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വയോധികയെ മെയ് 12-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയ മെയ് 12-ന് രാവിലെ ഏഴു മണിക്ക് ശസ്ത്രക്രിയ ആരംഭിക്കുകയും 11 മണിയോടെ ഇവരെ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തതായി പാർവതിയുടെ ചെറുമകൻ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അന്ന് രാത്രി എട്ടരയോടെ കാലിന്റെ നിറം മാറിത്തുടങ്ങി. കടുത്ത വേദനയും തണുപ്പും അനുഭവപ്പെടുകയും ചെയ്തു. ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചെങ്കിലും ആദ്യം കുഴപ്പമില്ലെന്ന നിലപാടാണ് അവർ ആദ്യം സ്വീകരിച്ചത്. എന്നാൽ, പിന്നീട് പെട്ടെന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർബന്ധിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

പിന്നീട് പാർവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായും അത് മടക്കി സ്റ്റാപ്ലർ വെച്ച് തുന്നി വെച്ചിരിക്കുകയാണെന്നും കുടുംബം തിരിച്ചറിയുന്നത്. ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് രക്തയോട്ടം നിലച്ചതാണ് കാലിന്റെ നിറം മാറാൻ കാരണമായത്. നിലവിൽ വയോധികയുടെ കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് കുടുംബം പറഞ്ഞു. ഇതിനോടകം അഞ്ചോളം ശസ്ത്രക്രിയകൾ ചെയ്തതായും രണ്ട് ലക്ഷത്തോളം രൂപ ചിലവായെന്നും പാർവതിയുടെ കുടുംബം പറയുന്നു.

അതേസമയം സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കുടുംബം പരാതി നൽകിയിരുക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ഡിഎംഒ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതേസമയം, വിവരം ഇപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹവുമായി സംസാരിച്ചശേഷം വിശദീകരണം നൽകാം എന്നുമാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന മറുപടി.

ഒന്നനങ്ങാൻ പോലുമാകാതെ നിസ്സഹായനായി റോഡിൽ… പച്ച മാംസത്തിൽനിന്ന് മനുഷ്യമൃ​ഗങ്ങൾ പീലികൾ രക്തത്തോടെ ഓരോന്നായും കൂട്ടമായും വലിച്ചൂരുന്നു…റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് തട്ടിയ മയിലിന്റെ ശരീരത്തിൽ നിന്ന് പീലി വലിച്ചുപറിച്ച് നാ‌ട്ടുകാർ… വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങൾ വൻ പ്രതിഷേധം

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026