BREAKING NEWS

അന്തിമ തീരുമാനം പാക്കിസ്ഥാന്റെ മുന്നോട്ടുള്ള പോക്കിലെ ആശ്രയിച്ച്, ആദ്യം ഭീകരവാദം ഉപേക്ഷിച്ച് നന്നാകാൻ നോക്ക് പാക്കിസ്ഥാനെ, എന്നിട്ട് ചർച്ചയാകാം!! സിന്ധു നദീജല കരാർ വീണ്ടും പ്രാബല്യത്തിൽ വന്നാൽ അതു പുതുക്കിയ രൂപത്തിൽ മാത്രം- കേന്ദ്രം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1960ലെ ഇൻഡസ് വാട്ടേഴ്സ് ട്രിറ്റി (IWT) നിലവിലെ രൂപത്തിൽ ഇനി പ്രവർത്തിക്കില്ലെന്നും, അത് പുനഃപരിശോധിക്കണമെങ്കിൽ പാക്കിസ്ഥാൻ അതിർത്തി കടന്ന ഭീകരവാദ പിന്തുണ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രസർക്കാർ. പുതിയ സാഹചര്യങ്ങളിൽ കരാർ വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരേണ്ടി വന്നാൽ അത് നിലവിലെ രൂപത്തിൽ അല്ലാതെ പുതുക്കിയ രീതിയിലായിരിക്കുമെന്നും, പാക്കിസ്ഥാന്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും വൃത്തങ്ങൾ അറിയിച്ചു.

2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരെ വ്യക്തമായ നടപടികൾ സ്വീകരിക്കുന്നതുവരെ കരാർ നിലച്ച നിലയിൽ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇടക്കാലത്ത് പാക്കിസ്ഥാൻ ആണവായുധം ഉൾപ്പെടെ ഉപയോഗിക്കുമെന്ന ഭീഷണികളും, ഇന്ത്യ ജലവിതരണം തടഞ്ഞാൽ യുദ്ധത്തിന് തയ്യാറാണെന്ന പ്രസ്താവനകളും ശക്തമാക്കുകയും ചെയ്തു. മാത്രമല്ല പാക്കിസ്ഥാനിലെ ജലക്ഷാമത്തിന് ഇന്ത്യയുടെ തീരുമാനമാണ് കാരണം എന്ന വാദം തെറ്റായ നറേറ്റീവാണെന്നും ഇന്ത്യ വ്യക്തമാക്കി.

പാക്കിസ്ഥാനു ലഭിക്കുന്ന ജലത്തിന്റെ വലിയൊരു പങ്ക് സംഭരണ സംവിധാനങ്ങളുടെ കുറവ്, ചോർച്ചകൾ, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ എന്നിവ കാരണം നഷ്ടമാകുന്നതായും ഇന്ത്യ ആരോപിച്ചു. ഏകദേശം 10 ശതമാനം മാത്രം സംഭരിക്കപ്പെടുമ്പോൾ, ഏകദേശം 50 ശതമാനം വെള്ളം അറേബ്യൻ സമുദ്രത്തിലേക്ക് ഒഴുകിപ്പോകുന്നതായും വിലയിരുത്തൽ.

1950കളിലെ സാങ്കേതിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കരാറെന്നും, ഇന്നത്തെ സാഹചര്യങ്ങളിൽ അതിന് പ്രസക്തി കുറഞ്ഞുവെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതിർത്തി കടന്ന ഭീകരവാദം പോലുള്ള പ്രശ്നങ്ങൾ കരാറിൽ പരിഗണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം ഇന്ത്യ പുതിയ ജലപദ്ധതികൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ്. നിരവധി സ്ഥലങ്ങളിൽ സർവേകൾ പുരോഗമിക്കുകയാണെന്നും, പാക്കിസ്ഥാൻ പലപ്പോഴും ഇന്ത്യയുടെ ജലപദ്ധതികളെ വൈകിപ്പിക്കാൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ ആരോപിച്ചു.

വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്തത് മുസ്‌ലിം ലീഗാണ്, എന്നിട്ടിപ്പോള്‍ അവഗണന, നല്‍കിയ വാക്കുകളൊന്നും പാലിച്ചില്ല, മന്ത്രി എ.പി അനില്‍ കുമാറിനെതിരെ വിമര്‍ശനവുമായി ലീഗ് നേതാക്കള്‍

 

BREAKING NEWS
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’
18 Oct 2026
BREAKING NEWS
’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു
18 Oct 2026
BREAKING NEWS
"ഞാൻ കമ്പ്യൂട്ടറിൽ സമയം പരിശോധിക്കുകയായിരുന്നു, പെട്ടെന്ന് തലയുടെ പിൻഭാഗത്ത് ശക്തമായ ഒരടി കിട്ടി,  എന്താണ്  അടിച്ചതെന്ന് ആ നിമിഷം എനിക്ക് മനസിലായില്ല, ആവർത്തിച്ച് അടിയേറ്റതോടെ ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുകയും വീണ്ടും ബോധം തെളിയുകയും ചെയ്തു... മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ പ...
18 Oct 2026
BREAKING NEWS
'ഗുഡ് ടച്ച്, ബാഡ് ടച്ച്' ബോധവൽക്കരണ ക്ലാസിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!! പഠിപ്പിക്കുന്ന വിദ്യാർത്ഥിനികളെ ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കും... നാലുപേരെ ലൈം​ഗികമായി ഉപദ്രവിച്ചു, ഒരാളെ ബലാത്സംഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ, വളരെക്കാലമായി പീ...
18 Oct 2026