BREAKING NEWS

ഒരുമാസം മുൻപുവരെ പരസ്പരം പുകഴ്ത്തുന്ന ദോസ്തുക്കൾ… ഒടുവിൽ ട്രംപും മെലോനിയും അടിച്ചുപിരിഞ്ഞു!! പോപ്പിനെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് ട്രംപ് ഉയർത്തിയ വിമർശനം അം​ഗീകരിക്കാനാവില്ല- ഇറ്റാലിയൻ പ്രധാനമന്ത്രി, മെലോനിക്കു ധൈര്യമുണ്ടെന്നാണു ഞാൻ കരുതിയത്, എനിക്ക് തെറ്റി- ട്രംപ്

· · 1 min read
Share: Copied!

റോം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർപാപ്പ വിമർശനത്തിനു പിന്നാലെ പരസ്പരം തള്ളിപ്പറഞ്ഞ് ഉറ്റസുഹൃത്തുക്കളായിരുന്ന ജോർജിയ മെലോനിയും ഡോണൾഡ് ട്രംപും. മാർപാപ്പയ്ക്കെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ഉയർത്തിയ വിമർശനം അംഗീകരിക്കാവുന്നതല്ലെന്നായിരുന്നു ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനിയുടെ പ്രതികരണം.

ഇതിനു പിന്നാലെ ഇറ്റാലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ, മെലോനിയുടെ പ്രതികരണം ഞെട്ടിച്ചെന്നും മെലോനിക്കു ധൈര്യമുണ്ടെന്നാണു താൻ കരുതിയതെന്നും എന്നാൽ തനിക്ക് തെറ്റിയെന്നും ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ മാസം ഇതേ പത്രത്തിനു നൽകിയ അഭിമുഖത്തിൽ മെലോനി മികച്ച നേതാവാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം ട്രംപിന് പിന്തുണ നൽകിയിരുന്നെങ്കിലും ഇറാനുമായി യുദ്ധത്തിന് പോകാനുള്ള നടപടിയെ മെലോനി എതിർത്തിരുന്നു. ‘മെലോനിയുടെ നടപടിയാണ് അംഗീകരിക്കാനാവാത്തത്. കാരണം, ഇറാന്റെ കയ്യിൽ ആണവായുധമുണ്ടോ, അവസരം കിട്ടിയാൽ 2 മിനിറ്റു കൊണ്ട് ഇറ്റലിയെ ഇല്ലാതാക്കുമായിരുന്നോ എന്നതൊന്നും മെലോനിയുടെ വിഷയമല്ല’–ട്രംപ് കുറ്റപ്പെടുത്തി.

‘അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാം’ ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്കുള്ള താല്പ്പര്യം പ്രകടമാക്കി ട്രംപ്; ഹോർമുസ് വഴി ഇറാനിയൻ അല്ലാത്ത തുറമുഖങ്ങളിലേക്കും പുറത്തേക്കും സഞ്ചരിക്കുന്ന കപ്പലുകളെ തടയില്ലെന്ന് യുഎസ് സൈന്യം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026