BREAKING NEWS

ലഹരി ഉപയോ​ഗിക്കാൻ ‘ഡ്രഗ് ലേഡി’ റൂമെടുത്തു!! എംഡിഎംഎയുമായി സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ, റിൻസിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: പോലീസുകാർക്കിടയിൽ ഡ്രഗ് ലേഡിയെന്നറിയപ്പെടുന്ന സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എംജെ റസിഡൻസിയിൽവെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിൻസിയെന്ന് പോലീസ് അറിയിച്ചു.

വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഇവർ ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. 2025 ജൂലൈയിലും റിൻസി എംഡിഎംഎയുമായി പിടിയിലായിരുന്നു.

അന്ന് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണ് റിൻസി മുംതാസ് എന്നാണ് പോലീസ് പറഞ്ഞത്. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ താരങ്ങൾക്കുൾപ്പെടെ ലഹരി എത്തിച്ചുനൽകലാണ് റിൻസിയുടെ ജോലിയെന്നും അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി ഒഴുക്കിയതായും പോലീസ് അന്ന് കണ്ടെത്തിയിരുന്നു.

അതേസമയം യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമായ ഇൻഫ്‌ളുവൻസറാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിൻസി മുംതാസ്. മലയാള സിനിമാ മേഖലയിൽ യുവ താരങ്ങൾക്കിടയിൽ സുപരിചിതയായ റിൻസി പല സിനിമകളുടെയും പ്രമോഷൻ പരിപാടികൾ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇവി‌ടെ എംഡിഎംഎയും കൊക്കെയ്‌നും ഉൾപ്പെടെ റിൻസി സെറ്റുകളിൽ വിതരണം ചെയ്തിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കയ്പ്പ് ലോകം രുചിച്ചുതുടങ്ങി; അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026