BREAKING NEWS

ആലുവയിൽ നിന്ന് കാണാതായ 12-കാരിയെ പൂനെയിൽ കണ്ടെത്തി; നാട് വിട്ടത് സുഹൃത്തിനൊപ്പം; ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്ത് പൊലീസ്; 25-കാരൻ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

കൊച്ചി: ആലുവയിൽ നിന്ന് നാല് ദിവസം മുമ്പ് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ആലുവ പൊലീസും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി ആലുവ പൊലീസ് സംഘം പൂനെയിലെത്തിയിരുന്നു. ഇൻസ്റ്റഗ്രാം വഴി കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്തതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്.

നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഇവർ പുണെയിലേക്ക് വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന്  പോലീസ് സംഘം പുണെ സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം ഏകദേശം നാല് മണിയോടെ ട്രെയിൻ എത്തിയപ്പോൾ, ജനറൽ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.

കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആലുവ പൊലീസ് കുട്ടിയുമായി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടി വീട് വിട്ടുപോകാനുണ്ടായ സാഹചര്യം ഉൾപ്പെടെ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കോട്ടയത്ത് നവജാത ശിശു വിൽപന മാഫിയ; രണ്ടുപേർ അറസ്റ്റിൽ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; സംഭവം പുറംലോകമറിയുന്നത് 22-കാരിയുടെ വെളിപ്പെടുത്തലിലൂടെ

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026