BREAKING NEWS

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്, അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞിയും കഞ്ഞിവെള്ളവും ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുന്നതിനിടെ യുവതി പെട്ടെന്ന് ഒഴിഞ്ഞുമാറി, വെള്ളം ചെന്നു വീണത് പിന്നിൽ നിന്നിരുന്ന എട്ടുവയസുകാരിയുടെ ദേഹത്തേക്ക്, ഒളിവിൽ പോയ പിതാവ് പിടിയിൽ

· · 1 min read
Share: Copied!

അരീക്കോട്: മകളുടെ ദേഹത്ത്‌ തിളച്ച കഞ്ഞിവെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തിയ മജു ഭാര്യയുമായി വഴക്കിടുന്നതിനിടെ ഭാര്യയുടെ ദേഹത്തേക്ക് അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ തിളച്ച വെള്ളം പുറകിലുണ്ടായിരുന്ന എട്ടുവയസുകാരിയായ മകളുടെ ദേഹത്താണു വീണത്.

കാലിന് ഗുരുതരമായ പൊള്ളലേറ്റ കുഞ്ഞിനെ പിതാവ് മജു തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അവിടെനിന്ന് മുങ്ങി. തുടർന്ന് ​ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കു മാറ്റി. ജില്ലാ പോലീസ് ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.ജെ. ജോൺസൺ, അരീക്കോട് ഇൻസ്‌പെക്ടർ സി.ആർ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതി ഒളിവിൽ താമസിച്ചിരുന്ന ചുണ്ടത്തുപൊയിലിൽനിന്നാണു പിന്നീട് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

യുഎസിന്റെ ഏകദേശം 25 ലക്ഷം ഡോളർ വിലവരുന്ന അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തു, ഹോർമുസിനു മുകളിൽ പറന്നിരുന്ന എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടു- കടലിലും ആകാശത്തും ഒരുപോലെ ആക്രമിച്ച് ഇറാൻ!! അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി അമേരിക്ക… പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026