BREAKING NEWS

ഇ ഡി വന്നപ്പോൾ ബിജെപിയിൽ ചേര്‍ന്നവരാണ് അസം മുഖ്യമന്ത്രിയും ബംഗാൾ മുഖ്യമന്ത്രിയും, ഭാര്യമാരെ കസ്റ്റഡിയിൽ എടുക്കും എന്ന് വന്നപ്പോൾ അവർ കൂറുമാറി, ഇതോടെ കേസുമില്ലാതായി, ഇതാണ് ഇഡി, എന്നാല്‍ തങ്ങളെ ഓല പാമ്പ് കാണിച്ച് ഭയപ്പെടുത്താന്‍ ആരും വരണ്ട, അതിനൊന്നും വഴങ്ങാൻ മനസ്സില്ല- എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇ.ഡി വന്നപ്പോൾ ബി.ജെ.പിയിൽ എത്തിവരാണ് അസം മുഖ്യമന്ത്രിയും ബംഗാൾ മുഖ്യമന്ത്രിയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരാൾ കോൺഗ്രസിന്റെ ആളായിരുന്നു. മറ്റൊരാൾ കോൺഗ്രസിൽ നിന്ന് തൃണൂൽ കോൺഗ്രസിലേക്ക് പോയ ആളായിരുന്നു. ചിട്ടി ഫണ്ടുമായി ബന്ധ​പ്പെട്ടതായിരുന്നു അവർക്ക് നേരെ വന്ന ഏറ്റവും പ്രധാനപ്പെട്ട കേസ്. കേസിന്റെ ഭാഗമായി ഇഡി വന്നു. ഇവരുടെ ഭാര്യമാരെയും കസ്റ്റഡിയിൽ എടുക്കും എന്ന് വന്നപ്പോൾ അവർ ബിജെപിയോടൊപ്പം ചേർന്നു. ഇതോടെ യാതൊരു കേസുമില്ല, കോടിക്കണക്കിന് രൂപയുടെ കേസ് ഒരുതരത്തിലും മുന്നോട്ടുപോയില്ല. ഇതാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.

ഇനി ഇഡിയുടെ ഭാഗമായി എന്തെല്ലാം കേസാണ് വരാൻ പോകുന്നത് എന്ന് ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. പല കേസും വരും. ആ കേസുകളെയൊക്കെ അഭിമുഖീകരിച്ചു കൊണ്ട് മുന്നോട്ടേക്ക് പോകും എന്നാണ് പാർട്ടി തീരുമാനിച്ചത്. ഏത് കേസും നിയമപരമായും രാഷ്ട്രീയമായും നേരിടും. അതിലൊന്നും കീഴടങ്ങുകയോ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നിലപാടിനോടൊപ്പം നിൽക്കുകയോ അല്ല ഞങ്ങൾ ചെയ്യുക. അതിനെ പ്രതിരോധിച്ചു മുന്നോട്ടേക്ക് പോകും -അദ്ദേഹം പറഞ്ഞു. ഓല പാമ്പ് കാണിച്ച് ഭയപ്പെടുത്തുകയൊന്നും വേണ്ട. അതിനൊന്നും വഴങ്ങാൻ മനസ്സില്ല.

പഞ്ചാബ് ഗവൺമെന്റിനും തമിഴ്നാട് ഗവൺമെന്റിനും ഇ.ഡി കത്ത് കൊടുത്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനി ഇവിടെ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നുള്ളത് കേരളം കാണാൻ പോവുകയാണ്. ഇഡിക്ക് 28 പേജുള്ള റിപ്പോർട്ട് ഉണ്ടാക്കാൻ എന്താ പ്രയാസം. 40ഓ 50ഓ പേജ് എഴുതി തയ്യാറാക്കുന്നതിന് എന്താ പ്രയാസം. ഒരു തെളിവുമില്ലാതെ കള്ള കേസ് ഉണ്ടാക്കുക. ആ കേസ് ഉണ്ടാക്കിയിട്ട് രാഷ്ട്രീയമായ പകപോക്കൽ നടത്തുക. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ ശക്തമായി നേരിടും, ഒരു വിട്ടുവീഴ്ചയും വേണ്ട -ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026