BREAKING NEWS

നടക്കില്ല പാക്കിസ്ഥാനേ, ഏതുവഴി വന്നാലും ഇന്ത്യയിൽ നിങ്ങളുടെ വസ്തുക്കൾ വിൽക്കില്ല!! യുഎഇയിൽനിന്നെന്ന വ്യാജേന ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നു കോടിയുടെ ഈന്തപ്പഴം ഡിആർഐ പിടികൂടി, 1.4 കോടിയുടെ ‘ഗുഗ്ഗുൾ റെസിൻ’ പിടികൂടിയത് കഴിഞ്ഞയാഴ്ച

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹൽ​ഗാം ആക്രമണത്തിനു പിന്നാലെ പാക് വസ്തുക്കൾ ഇന്ത്യയിൽ വിൽക്കാനാകില്ലെന്ന കേന്ദ്ര നിയമം നിലനിൽക്കെ യുഎഇയിൽനിന്നെന്ന വ്യാജേന പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നുകോടി രൂപ വിലമതിക്കുന്ന ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. 13 കണ്ടെയ്നറുകളിലായെത്തിയ 364 മെട്രിക് ടൺ വരുന്ന ഉണങ്ങിയ ഈന്തപ്പഴം കാണ്ട്ല തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പാക്കിസ്ഥാനിൽനിന്ന് പുറപ്പെട്ട ചരക്ക് ദുബായിലെത്തിച്ചശേഷം തിരിച്ചറിയാതിരിക്കാനായി അവിടെനിന്ന് മറ്റൊരു കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് രാജ്യം തെറ്റായി രേഖപ്പെടുത്തിയാണ് ഇന്ത്യയിലേക്കയച്ചത്.

അതേസമയം കഴിഞ്ഞയാഴ്ച തൂത്തുക്കുടി തുറമുഖംവഴി സോമാലിയയിൽനിന്നുള്ള പ്രകൃതിദത്ത റെസിൻ എന്ന വ്യാജേന കടത്താൻ ശ്രമിച്ച 1.4 കോടി രൂപ വിലമതിക്കുന്ന 14 മെട്രിക് ടൺ ‘ഗുഗ്ഗുൾ റെസിൻ’ ഡിആർഐ. പിടിച്ചെടുത്തിരുന്നു. ദുബായ് വഴി കടത്തിയ ഈ ചരക്കും പാക്കിസ്ഥാനിൽനിന്നുള്ളതാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള നേരിട്ടുള്ള വ്യാപാരം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇതോടെ മറ്റുരാജ്യങ്ങൾവഴി പാക് ഉത്പന്നങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇതോടെ കഴിഞ്ഞവർഷം മേയിൽ പാക്കിസ്ഥാനിൽനിന്ന് നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ ഉത്പന്നങ്ങൾക്കും ഇന്ത്യ നിരോധനമേർപ്പെടുത്തുകയും ചെയ്തു.

മുൻകാലങ്ങളിൽ ഇന്ത്യ സോയാബീൻ, പച്ചക്കറികൾ, ചുവന്ന മുളക്, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ പാകിസ്താനിലേക്ക് കയറ്റുമതി ചെയ്യുകയും ഈന്തപ്പഴം, ഡ്രൈ ഫ്രൂട്‌സ്, ജിപ്‌സം, സിമന്റ് എന്നിവ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.

BREAKING NEWS
ഡൽഹി സമരത്തിൽ പങ്കെടുക്കാത്തതിന് നടപടി; കർണ്ണാടകയിൽ മന്ത്രി പുത്രനടക്കം ആറു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ... മൃതദേഹം പൊതിഞ്ഞത് പ്രതി...
07 Nov 2026
BREAKING NEWS
18കാരനായ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു, ബിജെപി നേതാവും കൂട്ടാളികളും പിടിയില്‍
07 Nov 2026
BREAKING NEWS
ഡോക്ടറെ മർദിച്ച കേസ്: നടിയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ ചോദ്യം ചെയ്യും; ഒളിവിലുള്ള ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
07 Nov 2026