തിരുവനന്തപുരം: ഒറ്റയ്ക്കു താമസിക്കുകയായിരുന്ന കരകുളം ഏണിക്കര പൂച്ചെടിവിള ജയാ നിവാസിൽ രവീന്ദ്രനെ (76) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ജനലിലൂടെ വീടിനുള്ളിൽ കയറിയ തെരുവുനായ മൃതദേഹത്തിൽ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു.
അതുപോലെ മരിച്ചിട്ട് ദിവസങ്ങളായതിനാൽ അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലുമായാണ് കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ ദേഹത്ത് ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം പെൻഷൻ കോണ്ടുവന്ന ആൾ വിളിച്ചിട്ടും കാണാത്തതിനെ തുടർന്ന് മകനെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: ജയകുമാർ, ഗിരീഷ്കുമാർ, ലത കുമാരി.














































