BREAKING NEWS

മുടിയിൽ പിടിച്ച് വലിച്ച് റോഡിലൂടെ നടത്തിച്ചു, മരത്തില്‍ കെട്ടയിട്ട് ക്രൂര മര്‍ദനം, ജാതീയ അധിക്ഷേപവും, മോഷണക്കുറ്റം ആരോപിച്ച് ദളിത് പെണ്‍കുട്ടികുട്ടിക്കുനേരെ കട?ുടമയുടെ അതിക്രമം

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിൽ  മോഷണ കുറ്റമാരോപിച്ച്  ദളിത് പെൺകുട്ടിയെ ക്രൂരമായി മര്‍ദിച്ചു.  അതിക്രമം നടത്തിയ കടയുടമ ഹരിഷ് ഗുപ്തയെ തർകുൽവ പൊലീസ് അറസ്റ്റ് ചെയ്തു. ദേവരിയ ജില്ലയിലെ മിശ്രൗലി ഗ്രാമത്തിലാണ് സംഭവം. പതിനാലുകാരിയായ പെൺകുട്ടിക്ക് നേരെയാണ് ക്രൂരമായ അതിക്രമം അരങ്ങേറിയത്. പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ച ശേഷം മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. കഴിഞ്ഞ മേയ് 31നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. ഹരിഷ് ഗുപ്തയുടെ കടയിൽ പെൺകുട്ടി മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. കുട്ടിയെ മുടിയിൽ പിടിച്ച് വലിച്ച് ഗ്രാമം മുഴുവൻ അപമാനിച്ച് നടത്തിയ ശേഷമാണ് ഇയാൾ സ്വന്തം വീടിന് മുന്നിലെ വേപ്പുമരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. നാട്ടുകാരുടെയും കുടുംബത്തിന്റെയും മുമ്പിൽവെച്ചായിരുന്നു പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമം.

പ്രദേശവാസികളിലൊരാൾ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് എമർജൻസി ഹെൽപ്‌ലൈൻ നമ്പറായ 112 വഴി വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയായ ഹരികേഷ് ഗുപ്തക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മോഷണക്കുറ്റം ആരോപിച്ച് കടയുടമ പെൺകുട്ടിയെ തടഞ്ഞുവെച്ച് അതിക്രമം കാട്ടുകയായിരുന്നുവെന്നും പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് സർക്ക്ൾ ഓഫീസർ സുനിൽ കുമാർ റെഡ്ഡി വ്യക്തമാക്കി.

BREAKING NEWS
യുവ ഡോക്ടറെ അപ്പാർട്ടുമെന്റിലേക്കു വിളിച്ചുവരുത്തിയത് അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞ്, റൂമിൽ കയറ്റി ഡോർ ക്ലോസ് ചെയ്ത് ക്രൂര മർദനം, രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണി, അപ്പാർട്ട്മെന്റിൽ പോയത് നടിയെ പരിചയമുള്ളതിനാലെന്ന് ഡോക്ടർ, നടി അതുല്യ ചന്ദ്ര, നടൻ ബിബി...
05 Nov 2026
BREAKING NEWS
ചികിത്സാവശ്യത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഡോക്ടറെ മർദ്ദിച്ചു; മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; 12 പ്രതികൾ
05 Nov 2026
BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026