LATEST UPDATES

കത്തി കയറി വിശാലിൻ്റെ ‘ മകുടം ‘ ട്രെയിലർ !.

· · 1 min read
Share: Copied!

തെന്നിന്ത്യൻ മുൻ നിര ആക്ഷൻ ഹീറോ വിശാലിൻ്റെ ‘ മകുടം ‘ ട്രെയിലർ എത്തി തരംഗമായി മുന്നേറുന്നു . ഇരുപത്തി നാലു മണിക്കൂർ തികയും മുമ്പേ തന്നെ അഞ്ചു മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ നേടിയത്.ആക്ഷൻ രംഗങ്ങൾ കൊണ്ടും വിനോദ സിനിമക്ക് വേണ്ട ചേരുവകൾ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തരാക്കുന്ന സമ്പൂർണ എൻ്റർടെയിനർ ആയിരിക്കും ‘ മകുടം ‘ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വിശാൽ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ഇത് എന്നത് ശ്രദ്ധേയം . വ്യത്യസ്തമായ മൂന്നു രൂപ ഭാവങ്ങളിൽ വിശാൽ പ്രത്യക്ഷപ്പെടുന്നുണ്ട് .
വിശാലിൻ്റെ ‘ പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ‘ ആയിരിക്കും ‘ മകുടം ‘ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.
ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികൾക്ക് നല്ലൊരു ബ്രഹ്മാണ്ട വിരുന്നായിരിക്കും ‘ മകുടം ‘ എന്ന് തീർച്ച.
ഒപ്പം കുടുംബ സദസ്സുകളെ ആകർഷിക്കാൻ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയിട്ടുണ്ട്. വിശാലിൻ്റെ ലിംഗ എന്ന തുറമുഖ ഡോൺ കഥാപാത്രമാണ് കേന്ദ്രബിന്ദു.

തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35 – മത്തെ സിനിമയും. തുഷാരാ വിജയൻ,തമിഴ് – തെലുങ്ക് താരം അഞ്ജലി എന്നിവരാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. മകുടത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ട്രെൻഡിങ്ങായി കഴിഞ്ഞു . റിച്ചാർഡ് എം നാഥൻ, അഭിനന്ദൻ രാമാനുജൻ എന്നിവർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ദിലീപ് സുബ്ബരായനാണ് ചിത്രത്തിൻ്റെ ഹൈ ലൈറ്റായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ബൃന്ദ , ദിനേശ്, അസർ, അപ്സർ എന്നിവരാണ് നൃത്ത സംവിധായകർ. ആഗസ്റ്റ് 14 ന് സൂര്യാ ഫിലിംസും, അഭിലാഷ് പിള്ളൈ വേൾഡ് ഓഫ് സിനിമയും ചേർന്ന് മകുടം കേരളത്തിൽ റിലീസ് ചെയ്യും.സി.കെ.അജയ് കുമാർ, പി ആർ ഓ

 

BREAKING NEWS
ടിപ്പർ ലോറി പിന്നിൽ നിന്ന് വരുന്നതു കണ്ട് സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കി നിർത്തി, എന്നിട്ടും ജീവനെടുത്തു!! വാഹനം സ്കൂട്ടറിൽ ഇടിച്ചുകയറി, റോഡിലേക്കു തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026