LATEST UPDATES

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ള വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

· · 1 min read
Share: Copied!

… കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാ
രുടെ സംഘം …. അവരോടാണു യുദ്ധം…
ചോര വീഴ്ത്താതെ,
ചോര കൊടുക്കാതെ തീർക്കാൻ പറ്റും… എന്നുറപ്പില്ലാത്ത കളി ….
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റെ ഓർഡർ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗമാണിവ .
പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥക്കനുയോജ്യ
മാകും വിധത്തിലുള്ളതാണ് ഈ ടീസർ…
നീതിയും നിയമവും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തിന് അഭിമുഖീകരി
ക്കേണ്ടി വരുന്ന സംഘർഷങ്ങളാണ് ചിത്രത്തിലൂടെ ഏറെ ത്രില്ലറായി അവതരിപ്പിക്കുന്നത്.
പ്രകാശ് വർമ്മ (ജോർജ്ജ് സാർ) കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സജീവ സാന്നിദ്ധ്യം ഏറെ പ്രതീക്ഷ നൽകുന്നു.
ടീസറിൽ മുഖം വ്യക്തമാക്കാതെകറുത്ത വസ്‌ത്രമണിഞ്ഞ് കൈയ്യിൽ തോക്കുമായി നടന്നുനീങ്ങുന്നത് കാരിക്കാമുറി ഷൺമുഖനെ അനശ്വരമാക്കിയ മമ്മൂട്ടി തന്നെയെന്നു കരുതാം.
ആഭിരാമിപ്രധാന വേഷത്തിലുണ്ട്.
ആരെയും ആകർഷിക്കുന്ന ഈ ടീസർ നവമാധ്യമങ്ങളിൽ വലിയ തരംഗമാണു സൃഷ്‌ടിച്ചിരിക്കുന്നത്.
സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കു
ന്നത്.
സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ. ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഇദ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.
തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്കു പുറമേ തിരുവനന്തപുരം . കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുമായിട്ടാണ് പൂർത്തിയായിരി
ക്കുന്നത്..

ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രദൂ , പി.സി . സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്.
: ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു,
മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ – ഷിബു ചക്രവർത്തി,
സംഗീതം – ജോ ഡാനിയേൽ,
പശ്ചാത്തല സംഗീതം ബിജിപാൽ .
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ .
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ് .
ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ .
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ .
വാഴൂർ ജോസ്.

BREAKING NEWS
ടിപ്പർ ലോറി പിന്നിൽ നിന്ന് വരുന്നതു കണ്ട് സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കി നിർത്തി, എന്നിട്ടും ജീവനെടുത്തു!! വാഹനം സ്കൂട്ടറിൽ ഇടിച്ചുകയറി, റോഡിലേക്കു തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026