BREAKING NEWS

ഇനി നിന്നെയൊക്കെ ഇവിടെ വീണ്ടും കണ്ടാൽ ജീവിതം ഞാൻ നശിപ്പിക്കും… അധികം കളിച്ചാൽ നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ വെച്ച് കള്ള ഡ്രഗ് കേസുണ്ടാക്കി ജയിലിൽ തള്ളും”… കയ്യൂക്കിന്റെ ബലത്തിൽ പ്രതിഷേധം കൈകാര്യം ചെയ്യുമെന്ന് പോലീസിന്റെ ഭീഷണി- വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവ്

· · 1 min read
Share: Copied!

മുംബൈ: നീറ്റുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പോലീസ് കള്ള കേസുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ മുംബൈ പോലീസിനെതിരെ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. സിജെപി പ്ലാറ്റ്‌ഫോം മുന്നോട്ടുവച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളോടാണ് പോലീസുകാരൻ ഈ ഭീഷണി ഉന്നയിച്ചതെന്നു പറയപ്പെടുന്നു.

മുംബൈ കോൺഗ്രസ് എക്‌സ് (X) ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലാണ് ഒരു പോലീസുകാരൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായി കാണുന്നത്. വീഡിയോയിൽ, പോലീസ് വാനിൽ ഇരിക്കുന്ന വിദ്യാർത്ഥികളോട് “ഇനി നിന്നെയൊക്കെ ഇവിടെ വീണ്ടും കണ്ടാൽ നിങ്ങളുടെ ജീവിതം നശിപ്പിക്കും” എന്ന് ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കാം. തുടർന്നു വ്യാജ മയക്കുമരുന്ന് കേസിൽ അവരെ കുടുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണ്. ” അധികം കളിച്ചാൽ ഞാൻ നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ വെച്ച് കള്ള ഡ്രഗ് കേസ് ഉണ്ടാക്കി ജയിലിൽ ഇടും” എന്നും ഭീഷണി മുഴക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്.

ഈ പ്രതിഷേധങ്ങൾ കാരണം തന്റെ ജീവിതം ബുദ്ധിമുട്ടായെന്നും പോലീസുകാരൻ പറയുന്നതും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമ.ം ശിവാജി പാർക്ക്, ചെംബൂർ, ആസാദ് മൈദാൻ തുടങ്ങിയ മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തിൽ വലിയ തോതിൽ വിദ്യാർത്ഥികളും പൗരന്മാരും പങ്കെടുത്തിരുന്നു.

ഇതിനിടെ വീഡിയോയുടെ യാഥാർത്ഥ്യവും സാഹചര്യങ്ങളും പരിശോധിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിൽ യൂണിഫോമിൽ കാണുന്ന ഉദ്യോഗസ്ഥനെ താത്കാലികമായി നിലവിലെ ചുമതലയിൽ നിന്ന് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ മുംബൈ പോലീസ് സ്വീകരിച്ച രീതികളും വിമർശനത്തിന് വിധേയമായി. പ്രതിഷേധത്തിൽ പങ്കെടുത്തവരെ ഡിജിറ്റൽ രീതിയിൽ നിരീക്ഷിക്കൽ, വീട്ടിലെത്തിയുള്ള സന്ദർശനം, നേരിട്ടുള്ള ഫോൺ കോൾ എന്നിവ വഴി വീണ്ടും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് തടയാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

എഫ്ഐആറുകളിൽ ഉൾപ്പെട്ടവർക്കോ, മുമ്പ് നോട്ടീസ് ലഭിച്ചവർക്കോ പോലീസ് സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ഫോൺ വിളികൾ ലഭിച്ചതായും, വാട്സ്ആപ്പ് ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ നിർദേശിച്ചതായും സോഷ്യൽ മീഡിയയിൽ തെളിവുകൾ പ്രചരിക്കുന്നു. കൂടാതെ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 35(3) പ്രകാരമുള്ള നോട്ടീസുകൾ ഡിജിറ്റൽ രീതിയിൽ അയച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇത്തരം നടപടികൾ ജനാധിപത്യാവകാശങ്ങൾ ലംഘിക്കുന്നതാണെന്നാരോപിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങളും ശക്തമായി തുടരുകയാണ്.

BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
ഷൂട്ടിങ്ങിനിടെ വൻ അപകടം; ക്രെയിനിൽനിന്ന് കാർ വാനിലേക്ക് പതിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇമ്രാൻ ഹാഷ്മി
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026