BREAKING NEWS

നാലാമത്തെ പ്രസവത്തിന് ആറുമാസത്തെ മെറ്റേണിറ്റി ലീവ് അനുവദിക്കാൻ അധികൃതരോട് നിർദേശിക്കണം- കോടതിയെ സമീപിച്ച് യുവതി!! സർക്കാർ ജീവനക്കാരിക്ക് പ്രസവാവധിക്ക് അർഹതയില്ല- കോടതി

· · 1 min read
Share: Copied!

ലഖ്‌നൗ: നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതിന് പിന്നാലെ പ്രസവാവധി (മെറ്റേണിറ്റി ലീവ്) അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച സർക്കാർ ജീവനക്കാരിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. പ്രസവ അവധി നിഷേധിച്ച സംഭാൽ (ഭീം നഗർ) ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസറുടെ ജൂൺമാസം 19-ലെ ഉത്തരവിനെതിരേയാണ് ശശി കുമാരി എന്ന യുപി സ്വദേശിനി കോടതിയെ സമീപിച്ചത്. എന്നാൽ അവധി അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

തന്റെ നാലാമത്തെ പ്രസവമാണെന്നും തനിക്ക് ആറുമാസത്തെ പ്രസവ അവധി അനുവദിക്കാൻ അധികൃതരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശി കോടതിയെ സമീപിച്ചത്. എന്നാൽ നിലവിലെ നിയമപ്രകാരം യുവതിക്ക് പ്രസവ അവധിക്ക് അർഹതയില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടു.

അതേസമയം നാലാമത്തെ കുട്ടിക്കായി പ്രസവ അവധി അനുവദിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് യുപി സർക്കാരും ഹർജിയെ എതിർക്കുകയായിരുന്നു. 2017-ൽ ഭേദഗതി വരുത്തിയ മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 പ്രകാരം, ആദ്യത്തെ രണ്ട് കുഞ്ഞുങ്ങളുടെ സമയത്ത് ശമ്പളത്തോടെയുള്ള പ്രസവ അവധി 26 ആഴ്ചയാണ്. രണ്ടിലധികം കുഞ്ഞുങ്ങളുള്ള സ്ത്രീയ്ക്ക് പ്രസവ അവധി 12 ആഴ്ചയുമാണ്.

വീട്ടുകാരെ ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ഇറങ്ങിപ്പോയി, റെയില്‍വേ സ്റ്റേഷനില്‍ വച്ച് താലിയും സിന്ദൂരവും ചാര്‍ത്തി, തൊട്ടുപിന്നാലെ തലക്കറക്കവും ദേഹാസ്വാസ്ഥ്യവും, 19 കാരി മരിച്ചു, യുവാവ് കസ്റ്റഡിയില്‍

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026