BREAKING NEWS

വീട്ടുകാരെ ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ഇറങ്ങിപ്പോയി, റെയില്‍വേ സ്റ്റേഷനില്‍ വച്ച് താലിയും സിന്ദൂരവും ചാര്‍ത്തി, തൊട്ടുപിന്നാലെ തലക്കറക്കവും ദേഹാസ്വാസ്ഥ്യവും, 19 കാരി മരിച്ചു, യുവാവ് കസ്റ്റഡിയില്‍

· · 1 min read
Share: Copied!

പാറ്റ്ന: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി വിവാഹിതയായതിന് പിന്നാലെ 19 കാരി മരിച്ചു. ബിഹാറിലെ പൂർണിയയിലാണ് സംഭവം. അരാരിയ സ്വദേശിനി മനീഷ കുമാരിയാണ് മരിച്ചത്. കുടുംബം മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതോടെയാണ് മനീഷ കാമുകനായ ദിൽഖുഷ് കുമാറിനൊപ്പം വീട്ടിൽനിന്ന് പോയത്.

പൂർണിയ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് ദിൽഖുഷ് മനീഷയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹിതരായി. വിവാഹചിത്രം ദിൽഖുഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ മനീഷയ്‌ക്ക് കടുത്ത തലകറക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിച്ചു. സംഭവത്തിൽ ദിൽഖുഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026