BREAKING NEWS

വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കുക- പരിഹാസ പരാമർശവുമായി എഐഎഡിഎംകെ നേതാവ്!! ഉദയകുമാറിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച് പ്രതിഷേധിച്ച് തൃഷയുടെ ആരാധകർ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കും നടിയായ തൃഷയ്ക്കുമെതിരെ പരിഹാസ പരാമർശവുമായി എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറും രം​ഗത്ത്. വിജയ്‌യുടെ ടിവികെ സർക്കാർ സിനിമ മേഖലയിൽനിന്നുള്ളവരെ വിവിധ സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. കൂടാതെ വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കുക എന്നും ഉദയകുമാർ ചോദിച്ചു.

ഇതോടെ എഐഎഡിഎംകെ നേതാവിന്റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. മധുരയിൽ തൃഷ ഫാൻസ് അസോസിയേഷൻ ഉദയകുമാറിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച് പ്രതിഷേധം അറിയിച്ചു. ഈ മാസം എട്ടിന് തൂത്തുക്കുടിയിൽ നടന്ന ജയലളിത പേരവൈ യോഗത്തിൽ കാവേരി നദീജല പ്രശ്നത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിക്കുന്നതിനിടെ ഉദയനിധി സ്റ്റാലിൻ തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു. ഉദയനിധിയുടെ പരാമർശത്തിനെതിരെ ടിവികെ വനിതാ വിഭാഗം തഞ്ചാവൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൃഷയ്ക്കെതിരെ വീണ്ടും പരിഹാസ പരാമർശമുണ്ടായത്.

എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; അപകടകാരണം ഇനിയും ദുരൂഹം, സാങ്കേതിക തകരാറുകളിലും അന്വേഷണം

BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026