BREAKING NEWS

എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; അപകടകാരണം ഇനിയും ദുരൂഹം, സാങ്കേതിക തകരാറുകളിലും അന്വേഷണം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ യഥാർഥ കാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നു. ഓഗസ്റ്റ് നാലിനുണ്ടായ സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ചില യാത്രക്കാർക്ക് നട്ടെല്ലിനും ഗുരുതര പരിക്കേറ്റു.

ആദ്യഘട്ടത്തിൽ മോശം കാലാവസ്ഥയും വായു പ്രക്ഷുബ്ധതയുമാണ് കാരണമെന്നായിരുന്നു സൂചന. എന്നാൽ പിന്നീട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ടർബുലൻസിനെക്കുറിച്ച് പരാമർശമുണ്ടായില്ല. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും ഓട്ടോപൈലറ്റ് പ്രവർത്തനരഹിതമായതുമാണ് സംഭവത്തിന് കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ പ്രാഥമിക ഫലം തൃപ്തികരമല്ലായിരുന്നു. സാമ്പിൾ കൂടുതൽ കൃത്യതയുള്ള പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, അടിയന്തരമായി മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം ഡൽഹിയിലേക്ക് തന്നെ തുടർന്നതും അന്വേഷണ പരിധിയിലാണ്.

സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026