BREAKING NEWS

ഇനി റേഷൻ കടയിൽ പോയി ക്യൂ നിൽക്കേണ്ട; അരിയും ഗോതമ്പുമൊക്കെ എടിഎമ്മിലൂടെ വരും; ധാന്യവിതരണ യന്ത്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം: അരി, ഗോതമ്പ് ഉൾപ്പെടെയുള്ള റേഷൻ ധാന്യങ്ങൾ എ.ടി.എം. മാതൃകയിലുള്ള ധാന്യവിതരണ യന്ത്രങ്ങളിലൂടെ ലഭ്യമാക്കുന്ന പദ്ധതി കേരളത്തിലും പരിഗണനയിൽ. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഒഡീഷയിൽ വിജയകരമായി നടപ്പാക്കിയ മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത്. ഭുവനേശ്വറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാന്യവിതരണ യന്ത്രമാണ് നിലവിലുള്ളത്. റേഷൻ കാർഡുടമകൾക്ക് ആധാർ, റേഷൻ കാർഡ് വിവരങ്ങൾ നൽകി ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയാൽ അഞ്ചു മിനിറ്റിനുള്ളിൽ ആവശ്യമായ ധാന്യങ്ങൾ മെഷീനിൽ നിന്ന് ലഭിക്കും.

പദ്ധതിയുടെ സാങ്കേതികവും പ്രായോഗികവുമായ സാധ്യതകൾ സിവിൽ സപ്ലൈസ് വകുപ്പ് വിശദമായി പഠിക്കും. പരീക്ഷണാടിസ്ഥാനത്തിലാകും പദ്ധതി ആരംഭിക്കുക.

ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ (WFP) സഹകരണത്തോടെയാണ് ഒഡീഷയിൽ ആദ്യ ധാന്യ എ.ടി.എം. സ്ഥാപിച്ചത്. ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏത് ഭാഗത്തുനിന്നും അർഹതപ്പെട്ട റേഷൻ വാങ്ങാനുള്ള സൗകര്യവും ഈ സംവിധാനത്തിലുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്നും നിലവിലെ റേഷൻ കടയുടമകളുടെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വ്യക്തമാക്കി.

ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ഞാൻ സംസാരിക്കുന്ന മലയാളം ശരിയാകാത്തതുകൊണ്ടാണ്, ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് എല്ലാവരും എനിക്ക് മാപ്പുതരണം, പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ കേസ്, പിന്നാലെ ക്ഷമാപണവുമാഇ ജാന്‍മണി

BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026