ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പ്രതിപക്ഷത്തെ 32 എംപിമാർ. നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന പാർലമെന്റിൽ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും ആരോപിച്ചാണ് എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെടുന്ന എംപിമാർ രാഷ്ട്രപതിയെ സമീപിച്ചത്.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിമാർ പാർലമെന്റിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് 32 എംപിമാർ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്.
അതേസമയം, കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഉത്തരാഖണ്ഡിലും ബെംഗളൂരുവിലുമായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുറാലിക്ക് ശേഷമാണ് ശുദ്ധീകരണ യജ്ഞം നടന്നത്. സംഭവത്തിനെതിരെയാണ് പരാതി ഉയർന്നത്. സംഭവം രാഷ്ട്രീയ വിവാദമായതോടെയാണ് പ്രതിപക്ഷ എംപിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടിയത്.






