BREAKING NEWS

‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന കഴിഞ്ഞ ദിവസത്തെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ. തന്റെ പരാമർശത്തിൽ തെറ്റില്ലെന്ന് പറഞ്ഞ നന്ദകുമാർ ആ വാക്കുകളിലൂടെ താൻ ഉദ്ദേശിച്ചത് ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണെന്ന് വിശദികരിച്ചു. ഇതിനിടെ പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് നന്ദകുമാർ പറഞ്ഞു.

‘മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട. അതുപോലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദൻ എന്റെ വാദത്തെ തള്ളിപ്പറഞ്ഞിട്ടില്ല, തങ്ങളെല്ലാം പറയുന്നത് ഒന്നാണ്. പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല. അങ്ങനെ വ്യാഖ്യാനിക്കേണ്ട. സംസ്ഥാന സെക്രട്ടറി പറഞ്ഞതും ഞാനിവിടെ പറഞ്ഞതും ഇന്ന് പിണറായി വിജയൻ ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെയാണ്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ. മതനിരപേക്ഷ കേന്ദ്രം തന്നെ ആയിരുന്നു മലപ്പുറം. അതില്ലാതാക്കുന്ന രൂപത്തിലേക്കുള്ള നീക്കം ശക്തമായി നടക്കുന്നുണ്ട്. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളത്’ എന്നും നന്ദകുമാർ പറഞ്ഞു.

‘അതുപോലെ ഞാൻ എന്റെ സംസാരത്തിൽ ഒരു മതത്തെക്കുറിച്ചും ഒരു രാഷ്ട്രീയ പാർട്ടിയെയും പരാമർശിച്ചിട്ടില്ല. എന്റെ ഉദ്ദേശം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു ജില്ലയെ വർഗീയതയുടെ കൂടാക്കി മാറ്റാനുള്ള ശ്രമത്തിനെ ശക്തമായി എതിർക്കുകയാണ്. ആ നീക്കം രണ്ട് ഭാഗങ്ങളിൽനിന്നും നടക്കുന്നുണ്ട്. ഞങ്ങളുടെ പാർട്ടി ഇന്നലെ അംഗീകരിച്ച പ്രമേയത്തിനകത്ത് വീണ്ടും അക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അത്തരം ഒരു ശ്രമത്തെ പാർട്ടി എതിർക്കേണ്ടതുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ അനുഭവത്തിലാണ് പാർട്ടി ജില്ലാ കമ്മിറ്റി അത്തരമൊരു പ്രമേയം പാസാക്കിയിട്ടുള്ളത്. മുസ്ലിംലീഗ് എല്ലാ മുസ്ലിം സാമുദായിക സംഘടനകളെയും കൂട്ടുപിടിച്ച് ഞങ്ങളെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കം നടത്തി.

വർഗീയത ഉൾക്കൊള്ളുന്ന പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞതാണ്. മറുഭാഗത്ത് ഹിന്ദുവർഗീയതയുടെ വക്താക്കളായ ആർഎസ്എസ് കുംഭമേള നടത്തി ബിജെപിക്ക് കടന്നുവരാനുള്ള അവസരം സൃഷ്ടിക്കുകയാണ്. രണ്ട് വർഗീയ ശക്തികളും മലപ്പുറം ജില്ലയെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാൻ എന്റെ പ്രസംഗത്തിലും പാർട്ടിയുടെ പ്രമേയത്തിലും പറഞ്ഞിരിക്കുന്നത്. എന്നാൽ അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ച് മലപ്പുറം ജില്ലയ്ക്കെതിരായ ആക്രമണമാക്കി മാറ്റി. തനിക്കെതിരെ ലീഗ് പ്രകടനം നടത്തി. എന്നെ കണ്ടാൽ കിണ്ണം കട്ടുവെന്നത് പോലെയാണിത്. താൻ ലീഗെന്ന് എവിടെയും പറഞ്ഞിട്ടില്ല. വർഗീയത എന്ന് പറയുമ്പോൾ ലീഗിന് എന്തിനാണ് ഇത്ര ബേജാർ. അവർക്കൊരു അജണ്ടയുണ്ട്’, അദ്ദേഹം പറഞ്ഞു.

‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട’ എന്നും നന്ദകുമാർ പറഞ്ഞു. അതേസമയം കഴിഞ്ഞദിവസം സിപിഎം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു സ്വാഗത പ്രസംഗത്തിനിടെ നന്ദകുമാറിന്റെ വിവാദത്തിനിടയാക്കിയ പരാമർശം നടത്തിയത്. ഇതിനെതിരെ ലീ​ഗ് അടക്കമുള്ളവർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026
BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026