BREAKING NEWS

ആലുവയില്‍ വസ്ത്രക്കടയ്ക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

· · 1 min read
Share: Copied!

ആലുവ: നഗരത്തിലെ വസ്ത്രക്കടയിൽ തീപിടിത്തം. ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപത്തെ ദീൻ ഇൻ എന്ന വസ്ത്രശാലയിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. രാവിലെ കടക്കകത്ത് നിന്ന് പുക വരുന്നത് കണ്ടാണ് തീ പിടിച്ച വിവരം അറിഞ്ഞത്.

ഉടനെ തൊട്ടടുത്ത അഗ്നി രക്ഷാസേനയെത്തി തീ അണച്ചു. ഇതിനോടകം കടയിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫർണിച്ചറും എ.സികളടക്കമുള്ള വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി പറയുന്നത്.

ആലുവ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. നാല് വർഷത്തോളമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ കടയിൽ നല്ല കച്ചവടവുമുണ്ടായിരുന്നു. ലേഡീസ് ടൈലറിങ്, പെർഫ്യൂംസ്, ഇസ്‍ലാമിക് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വില്പനയുമുണ്ടായിരുന്നു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026