മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. രണ്ടുദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി സി.ജെ.എം കോടതി അനുവദിച്ചത്. ഒളിവിൽ കഴിയുന്ന തൊപ്പി അടക്കമുള്ള പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായ മുഹമ്മദ് മമ്മുവിനെ കഴിഞ്ഞ ദിവസമാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. കേസിലെ ഒന്നാം പ്രതിയായ തൊപ്പി എന്ന മുഹമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്.
‘Mrz Shameer’ എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്.
പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ തൊപ്പി നേരത്തെ നടത്തിയ അശ്ലീല പരാമർശങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിങ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്ന് യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം നടത്തൽ, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. മമ്മുവിനെ കണ്ണൂർ ഇരിക്കൂറിലെ വീട്ടിൽ നിന്നാണ് മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുഹമ്മദ് ഷമീർ, ഷഹദ് മുല്ലുപറമ്പൻ, ജാസി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരും തൊപ്പിയും നിലവിൽ ഒളിവിലാണ്. സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ ആലുവ പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഈ കേസുകളുമായി ബന്ധപ്പെട്ട് തൊപ്പിക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ആലുവ കേസിൽ തൊപ്പി മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പൊലീസ് എതിർപ്പ് രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രണ്ടു കേസുകളിലും അന്വേഷണം തുടരുകയാണ്.
പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്തു, പിടിവലിക്കിടെ യുവാവ് കൊല്ലപ്പെട്ടു


















































