പാലക്കാട്: പാലക്കാട് മുണ്ടൂർ ഒൻപതാം മൈലിൽ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടെ ഐ.എം.എ പ്ലാന്റിലേക്ക് ആശുപത്രി മാലിന്യവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദ്യാർഥികൾക്ക് പുറമെ ഒരു പ്രദേശവാസിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.



















































