തിരുവനന്തപുരം: കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ തയ്യാറാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ നിലവിൽ കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്ന് കമ്പനി വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ടാറ്റ ഗ്രൂപ്പിന് കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട പദ്ധതികളൊന്നുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലേക്ക് 10,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ അവകാശപ്പെട്ടത്. എന്നാൽ ആ അവകാശവാദം കമ്പനി തന്നെ തള്ളിയതോടെ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ ശക്തമായിരിക്കുകയാണ്.

















































