ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ കെമുരളീധരൻ മുഖ്യമന്ത്രി പട്ടികയിൽ താനില്ല എന്നും കൂട്ടിച്ചേർത്തു. അതേസമയം ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധിയെ കണ്ടതിൽ അങ്ങ് പൂർണ തൃപ്തനാണോയെന്ന മാധ്യമപ്രവർത്തകരുടെ എനിക്ക് അല്ലെങ്കിലും ഒരു കാര്യത്തിലും അസംതൃപ്തിയില്ലല്ലോയെന്നായുന്നു നേതാവിന്റെ മറുപടി. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
അതുപോലെ തീരുമാനമെടുക്കുമ്പോൾ ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. കെ മുരളീധരൻ അടക്കം മുൻ കെപിസിസി അധ്യക്ഷന്മാരെ രാഹുൽഗാന്ധി ഡൽഹിക്ക് ഇന്ന് വിളിപ്പിച്ചിരുന്നു.



















































