BREAKING NEWS

കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇന്നലെ വിളക്ക് എഴുന്നള്ളിപ്പിനിടെ തെറ്റിയ ആന ഇന്ന് വീണ്ടും അക്രമാസക്തനായി, പറമ്പിലെ താൽക്കാലിക ഷെഡ് തകർത്ത് പാപ്പാൻമാരെ ആക്രമിച്ചു, നെഞ്ചിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം, ഒന്നാം പാപ്പാന് പരുക്ക്!! ആനക്കലിയിൽ ഇന്ന് പൊലിഞ്ഞത് രണ്ടു ജീവനുകൾ

· · 1 min read
Share: Copied!

തൃശ്ശൂർ: സംസ്ഥാനത്ത് ഇന്ന് ആനക്കലിയിൽ പൊലിഞ്ഞത് രണ്ടു ജീവനുകൾ. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ് (25) മരിച്ചത്.

അതേസമയം വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28) ശ്രീക്കുട്ടൻ (25) എന്നിവർക്ക് പരുക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്.

അതേസമയം വെള്ളിയാഴ്ച രാവിലെ എറണാകുളം അങ്കമാലി കിടങ്ങൂരിലും ആനയിടഞ്ഞ് ഒരാളെ ചവിട്ടിക്കൊന്നിരുന്നു. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവർ വിഷ്ണുവാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഏറെനേരത്തിന് ശേഷം ആനയെ മയക്കുവെടി വെച്ച് തളയ്ക്കുകയായിരുന്നു.

ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞു, ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടിക്കൊന്നു, മൃതദേഹം മാറ്റാൻ സമ്മതിക്കാതെ സമീപത്ത് നിലയിറപ്പിച്ച് ആന!! രണ്ടാം പാപ്പാന് ​ഗുരുതര പരുക്ക്

BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026