BREAKING NEWS

ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞു, ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടിക്കൊന്നു, മൃതദേഹം മാറ്റാൻ സമ്മതിക്കാതെ സമീപത്ത് നിലയിറപ്പിച്ച് ആന!! രണ്ടാം പാപ്പാന് ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

അങ്കമാലി: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുവാൻ കൊണ്ടുപോകുന്നതിനിടെ വിരണ്ടോടി, ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാർത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്.

തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.

ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചു. രണ്ടുപേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. രണ്ടാംപാപ്പാന്റെ നില ​ഗുരുതരമെന്നാണ് വിവരം. പരുക്കേറ്റ കൊല്ലം പുത്തൻപുരയ്ക്കൽ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം ആനയുടെ ചവിട്ടേറ്റു മരിച്ച വിഷ്ണുവിന്റെ മൃതദേഹത്തിനടുത്ത് നിന്നും മാറാതെ നിൽക്കുകയാണ് ആന. ആർആർടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലയാറ്റൂരിൽ നിന്നുള്ള ആർആർടി സംഘം സ്ഥലത്തെത്തും.

“തന്റെ ഭാര്യയ്ക്ക് മൂന്ന് കാമുകന്‍മാരുണ്ട്”, താൻ ഇല്ലാത്ത സമയങ്ങളിൽ ഇവര്‍ വീട്ടില്‍ വരാറുമുണ്ട്, താന്‍ വഞ്ചിക്കപ്പെട്ടു, ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചു, വിഷമം സഹിക്കാനാകാതെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

 

BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026