BREAKING NEWS

“ചത്തേനെ സഹോദരാ”, ഞാൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത്, കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് എന്റെ പൊന്നുമോളുടെ മുഖം ഓർക്കുമ്പോഴാണ്, സത്യമറിയാതെ ആരെയും വിധിക്കരുത്, ദ്രോഹിച്ചു മതിയാകുമ്പോ നിർത്തുക, വിങ്ങിപ്പൊട്ടി ലക്ഷ്മിപ്രിയ

· · 1 min read
Share: Copied!

നടി ലക്ഷ്മി പ്രിയയ്ക്ക് നേരെ നിരവധി പരിഹാസങ്ങളും വിമർശനങ്ങളുമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. അമ്മയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മി ശ്രമിച്ചുവെന്നാണ് ആരോപണം. ഇപ്പോഴിതാ തനിക്കെതിരായി ചെയ്തൊരു വീഡിയോയ്ക്ക് താഴെ ലക്ഷ്മി പ്രിയ നൽകിയ കമന്റ് ശ്രദ്ധനേടുകയാണ്. അൻസൂസ് മീഡിയ എന്ന യുട്യൂബ് ചാനലിന് ആയിരുന്നു ലക്ഷ്മിയുടെ മറുപടി.

നടി ഉഷ ഹസീന, ലക്ഷ്മി പ്രിയയ്ക്ക് എതിരെ സംസാരിക്കുന്ന വീഡിയോയ്ക്ക് റിയാക്ഷൻ ചെയ്തതായിരുന്നു അൻസൂസ്. ഇതിന് താഴെ “ചത്തേനെ സഹോദരാ. ലക്ഷ്മി പ്രിയ എന്ന ഞാൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത് എന്ന് സത്യസന്ധമായി ഒന്ന് പറഞ്ഞു തന്നിരുന്നുവെങ്കിൽ.. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിങ്ങൾ പോലും എന്റെ ജീവിതത്തെ ചോദ്യം ചെയ്തു കൊണ്ടും പരിഹസിച്ചു കൊണ്ടും കാശുണ്ടാക്കി ജീവിക്കുന്നത് കാണുമ്പോ പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസ്സുള്ള എന്റെ പൊന്നു മകളുടെ മുഖം ഓർക്കുമ്പോഴാണ്.

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒന്നു മാത്രം തുറന്നു പറയാം. കേട്ടു കേൾവികൾ വച്ച് സത്യമറിയാതെ ആരെയും വിധിക്കരുത്. അവർക്ക് ചിലപ്പോൾ എന്റെ അത്ര മനക്കട്ടി ഉണ്ടാവില്ല സഹോദരാ. ദ്രോഹിച്ചു മതിയായി എന്ന് തോന്നുമ്പോ മാത്രം നിർത്തുക. നന്ദി”, എന്നായിരുന്നു ലക്ഷ്മിയുടെ കമന്റ്. പിന്നാലെ പ്രതികരണവുമായി അൻസൂസും രം​ഗത്ത് എത്തി. “ലക്ഷ്മി, ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ വേണ്ടിയൊന്നും പറഞ്ഞിട്ടില്ല. എനിക്ക് നിങ്ങളോട് ആകെ ദേഷ്യം തോന്നിയ കാര്യം അന്നത്തെ കുടുംബസം​ഗമത്തില്‍ നടന്ന ആ വോയ്സ് ക്ലിപ്പ് മാത്രം ആണ്. നിങ്ങള്‍ അവിടെ ഒന്ന് സംയമനം പാലിച്ച്, അത് നല്ല രീതിയില്‍ ഒന്ന് ഡെലിവെര്‍ ചെയ്തിരുന്നുവെങ്കില്‍ എല്ലാവരും ലക്ഷ്മിയുടെ കൂ‌ടെ നിന്നെനെ എന്ന്  അന്‍സുസ് പറഞ്ഞു.

BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026