BREAKING NEWS

‘അന്തസ് വേണമെടോ അന്തസ്’… മുൻ എംഎൽഎ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറായിട്ടില്ല’!! തോറ്റിട്ടും എംഎൽഎ ഓഫീസിന്റെ ബോർഡ് മാറ്റാത്ത മുകേഷിനെതിരെ കലക്ടർക്കു പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

· · 1 min read
Share: Copied!

കൊല്ലം: മുൻ എംഎൽഎ മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് രം​ഗത്ത്. തോറ്റിട്ടു എംഎൽഎ ഓഫീസിന്റെ ബോർഡ് മാറ്റത്തതിനെതിരെയാണ് പരാതി. കളക്ടർക്കും വെസ്റ്റ് എസ്എച്ച്ഒയ്ക്കുമാണ് . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. കൂടാതെ ‘അന്തസ് വേണമെടോ അന്തസ്’ എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുകേഷിനെ പരിഹസിക്കുകയും ചെയ്തു. മുൻ എംഎൽഎ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറായിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് ഇങ്ങനെ

കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ Adv Bindhu Krishna ഉണ്ട്. മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;
അന്തസ്സ് വേണമടൊ, അന്തസ്സ്……
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.
വിഷ്ണു സുനിൽ NB: തീയതിയും സമയവും ഫോട്ടോയിൽ തന്നെയുണ്ട്’

BREAKING NEWS
’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല
13 Oct 2026
BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026