BREAKING NEWS

കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, വിമാനത്തിൽ 110 സൈനികർ, നിരവധി പേർ മരിച്ചതായി റിപ്പോട്ട്

· · 1 min read
Share: Copied!

ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് നിരവധി പേർ മരിച്ചു. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 67 പേരെ രക്ഷപ്പെടുത്തിയെന്ന് കൊളംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്യുർട്ടോ ലെഗുയിസാമോയിൽ നിന്ന് പ്യൂർട്ടോ അസിസിലേക്ക് സൈനികരുമായി പുറപ്പെട്ട വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 110 സൈനികരിൽ 63 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

വിമാനം തകർന്ന് വീണതിന് തൊട്ടുപിന്നാലെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെട്ട സൈനികരെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും രാജ്യത്ത് സങ്കടകരമായ ദിവസമാണിതെന്നും കൊളംബിയൻ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പ്രതികരിച്ചു. കൊളംബിയയുടെ തെക്കൻ അതിർത്തിയിൽ പെറുവിനോട് ചേർന്നാണ് അപകടമുണ്ടായത്.

യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026