BREAKING NEWS

എൽഡിഎഫ് പ്രചരണ ബോർഡിൽ നിന്നും മുഖ്യമന്ത്രിയുടെ മുഖം കീറിമാറ്റി; ചെയ്തത് ബിജെപിയെന്ന് സിപിഎം; പോലീസ് കേസെടുത്തു

· · 1 min read
Share: Copied!

കാസർകോട്: മൈലാട്ടിയിൽ ദേശീയപാതയ്ക്കരികിൽ സ്ഥാപിച്ച എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി. പ്രചാരണ ബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡാണ് നശിപ്പിച്ചത്. സിപിഎം പനയാൽ ലോക്കൽ സെക്രട്ടറി ഒ നാരായണൻ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകർ പ്രചാരണ ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി.

ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സ്വത്തുവകകൾ നശിപ്പിച്ച് നഷ്ടമുണ്ടാക്കിയതിനും ഭാരതീയ ന്യായ സംഹിതയിലെ 324(4), 329(3),192 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 35000 രൂപയുടെ നഷ്ടമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിന് സമീപത്തുള്ള ഭീമൻ ബോർഡാണ് കീറിയത്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026