ബെംഗളൂരു: മരിച്ചുവെന്ന് കരുതി സംസ്‌കാരച്ചടങ്ങുകൾ നടത്താൻ കൊണ്ടുപോകുന്നതിനിടെ 65-കാരൻ സംസാരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജമാകാന്തിയിലാണ് സംഭവം. മുബാറക്ക് എന്ന വ്യക്തിയാണ് ‘മരിച്ച് ‘ജീവിച്ചത്.
കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്ന ഇയാളെ ബെളഗാവിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അവിടെ എത്തിയപ്പോൾ അയാൾ ഇതിനകം മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഉടൻതന്നെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിനായി സ്വന്തംസ്ഥലത്തേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു.
ആംബുലൻസ് ലോകപുരയിൽ എത്തിയപ്പോൾ റോഡിലെ ഹമ്പിൽ കയറിയപ്പോൾ ‘മൃതദേഹം‘ കുലുങ്ങി. അപ്പോൾ മുബാറക്ക് ശ്വാസമെടുക്കുകയും സംസാരിക്കുകയുമായിരുന്നു. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ വിജയപുരയിലുള്ള ആശുപത്രിയിൽ എത്തിച്ചു. ഇയാൾ ഇപ്പോൾ ഇവിടെ ചികിത്സയിലാണ്.














































